അഗ്നിപഥിൽ രാജ്യമെങ്ങും പ്രതിഷേധങ്ങൾ, പ്രായപരിധി ഉയർത്തി കേന്ദ്രം

അഭിറാം മനോഹർ| Last Modified വെള്ളി, 17 ജൂണ്‍ 2022 (12:35 IST)
യുവാക്കളെ സൈന്യത്തിലേക്ക് ഹ്രസ്വകാലത്തേക്ക് റിക്രൂട്ട് ചെയ്യാനുള്ള അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയർന്ന സാഹചര്യത്തിൽ മാറ്റത്തിന് തയ്യാറായി കേന്ദ്രസർക്കാർ. പ്രായപരിധി 21ൽ നിന്നും 23 ആക്കാനാണ് കേന്ദ്രതീരുമാനം. ഈ വർഷത്തെ നിയമനത്തിനാകും ഈ ഇളവ് ബാധകമാവുക. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുയരുന്ന പ്രതിഷേധം തണുപ്പിക്കാനാണ് ഈ നടപടി.

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉദ്യോഗാർഥികൾ തുടക്കമിട്ട പ്രതിഷേധങ്ങൾ പ്രതിപക്ഷപാർട്ടികളും ഏറ്റെടുത്തതോടെയാണ് സർക്കാർ തീരുമാനം. ഉത്തരേന്ത്യയിൽ പലയിടത്തും പ്രതിഷേധക്കാർ ട്രെയിനുകൾ അഗ്നിക്കിരയാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :