1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 12,847 new cases

രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 12,847; മരണം 14

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 12,847 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം ബാധിച്ച് 14 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 7,985 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
 
നിലവില്‍ രാജ്യത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 63,063 ആണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.47 ആയി. 195.84 കോടിയിലധികം പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
നേരിയ പനിയും സംസാരിക്കാന്‍ ബുദ്ധിമുട്ടും, വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍; മുഖ്യമന്ത്രിയുടെ ആരോഗ്യനില ഇങ്ങനെ