ന്യൂഡല്‍ഹി|
JOYS JOY|
Last Modified വെള്ളി, 20 നവംബര്‍ 2015 (19:40 IST)
ദേശീയ തലത്തില്‍ ബി ജെ പി വിരുദ്ധ പ്രതിപക്ഷ ഐക്യനിര രൂപപ്പെടുന്നതിന്റെ സൂചനയായാണ് പാറ്റ്‌നയിലെ
സത്യപ്രതിജ്ഞ ചടങ്ങ് വിശേഷിപ്പിക്കപ്പെട്ടത്. എന്നാല്‍, കോണ്‍ഗ്രസിനു കൂടി പങ്കാളിത്തമുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തിയില്ല.
ആകാശപാതയിലെ ഗതാഗതത്തില്‍ വന്ന ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് വിമാനം ഒരു മണിക്കൂറോളം വൈകിയതാണ് രാഹുല്‍ ഗാന്ധിക്ക് വിനയായത്. എങ്കിലും നിതീഷ് കുമാറും സംഘവും സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞപ്പോള്‍ രാഹുല്‍ പാട്‌നയിലെത്തി. മൂന്നു മണിയോടെയാണ് രാഹുല്‍ പാട്‌നയിലെത്തിയത്.
നിതിഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മന്ത്രിസഭയില്‍ ലാലു പ്രസാദ് യാദവിന്റെ രണ്ടു മക്കളും സത്യപ്രതിജ്ഞ ചെയ്തു. ലാലുവിന്റെ ഇളയമകന്‍ തേജസ്വി യാദവ് ഉപമുഖ്യമന്ത്രി ആയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.