ന്യൂഡല്‍ഹി|
JOYS JOY|
Last Modified വ്യാഴം, 19 നവംബര്‍ 2015 (16:44 IST)
തനിക്ക് ഇരട്ടപൌരത്വമുണ്ടെന്ന് തെളിഞ്ഞാല്‍ ജയിലിലിടാമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്നെ എന്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ 68 ആം ജന്മവാര്‍ഷിക ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
രാഹുല്‍ ഗാന്ധി.
തനിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ബി ജെ പിയുടെ ആരോപണത്തെ നേരിട്ടു പരാമര്‍ശിക്കാതെയായിരുന്നു രാഹുലിന്റെ പ്രസംഗം. കൈയിലുള്ള എല്ലാ അന്വേഷണ ഏജന്‍സികളും ഉപയോഗിച്ച് പ്രധാനമന്ത്രി എന്തുകൊണ്ട് തനിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുന്നില്ല. തനിക്കെതിരെ എന്തെങ്കിലും തെളിഞ്ഞാല്‍ അവര്‍ക്ക് തന്നെ ജയിലിലിടാമെന്നും തനിക്കു ഭയമില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
തനിക്കെതിരെ എന്തൊക്കെ ആരോപണങ്ങള്‍ ഉണ്ടായാലും പാവപ്പെട്ടവര്‍ക്കു വേണ്ടി പൊരുതുന്നത് തുടര്‍ന്നു കൊണ്ടേയിരിക്കുമെന്നും രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസിന് എം പിമാരുടെ എണ്ണം കുറവാണെന്നാണ് എതിരാളികള്‍ പറയുന്നത്. പക്ഷേ, ഇത്രയും കുറഞ്ഞ എണ്ണം എം പിമാരെ കൊണ്ടാണ് ഭൂമി ഏറ്റെടുക്കല്‍ ബില്ല് പ്രതിരോധിച്ചതെന്നും താന്‍ പിന്തിരിയുന്ന പ്രശ്‌നമില്ലെന്നും രാജ്യത്തിനു വേണ്ടി പോരാടുമെന്നും രാഹുല്‍ പറഞ്ഞു. ആളുകളെ ഭിന്നിപ്പിക്കാനാണ് ആര്‍ എസ് എസിന്റെ ശ്രമമെന്നും പറഞ്ഞു.