ന്യൂഡല്‍ഹി|
JOYS JOY|
Last Modified ചൊവ്വ, 4 ഓഗസ്റ്റ് 2015 (13:06 IST)
രാജ്യത്തെ ജനങ്ങളുടെ കാര്യങ്ങള്‍ കേള്‍ക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ലമെന്റിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍
ലോക്സഭയിലെ പ്രതിപക്ഷ എം പിമാരെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ചേര്‍ന്നപ്പോഴാണ് രാഹുല്‍ ഗാന്ധി ഇങ്ങനെ പറഞ്ഞത്. കറുത്ത ബാഡ്‌ജ് അണിഞ്ഞായിരുന്നു പ്രതിഷേധം. എം പിമാരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് 10 പാര്‍ട്ടികള്‍ ഇന്ന് ലോക്‌സഭ ബഹിഷ്‌കരിച്ചു.
എം പിമാരെ സസ്പെന്‍ഡ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമാണെന്നാണ് സോണിയ ഗാന്ധി പറഞ്ഞു. അതേസമയം, കോണ്‍ഗ്രസല്ല, രാജ്യത്തെ ജനങ്ങളാണ് മന്ത്രിമാരുടെ രാജി ആവശ്യപ്പെടുന്നതെന്നും ആരോപണവിധേയരായ മന്ത്രിമാര്‍ രാജി വെക്കുന്നത് വരെ സമരം തുടരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിനെ മുന്നില്‍ നിര്‍ത്തിയായിരുന്നു പ്രതിഷേധം.
സഭ ബഹിഷ്‌കരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തിന് സി പി എം, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍ സി പി, ആം ആദ്മി പാര്‍ട്ടി, ജെ ഡി യു എന്നീ പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസം സഭ ബഹിഷ്‌കരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
കോണ്‍ഗ്രസിന് പിന്തുണ അറിയിച്ച് ഇടതുപക്ഷ പാര്‍ട്ടികള്‍ സഭ ബഹിഷ്ക്കരിച്ച് പാര്‍ലമെന്‍റ് വളപ്പില്‍ പ്രകടനം നടത്തി. സമാജ്‌വാദി പാര്‍ട്ടി അംഗങ്ങളും സഭ ബഹിഷ്ക്കരിച്ച് പുറത്തിറങ്ങി. അതേസമയം, കോണ്‍ഗ്രസ് എം പിമാരുടെ യോഗം സോണി ഗാന്ധി വിളിച്ചിട്ടുണ്ട്.