ന്യൂഡല്‍ഹി|
VISHNU N L|
Last Modified ശനി, 1 ഓഗസ്റ്റ് 2015 (18:53 IST)
പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒറ്റപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ശശി തരുര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചു. പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത് തന്റെ വളര്‍ച്ചയില്‍ അസ്വസ്‌ഥരായ ഭീരുക്കളും ഉപജാപകരുമാണെന്ന് തരൂര്‍ കത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
പാര്‍ലമെന്റ് സ്‌തംഭനത്തിനെതിരെ ശബ്‌ദമുയര്‍ത്തിയ സംഭവം പുറത്തുവിട്ടുവെന്ന് ആരോപിച്ച് തരൂരിനെ സോണിയാ ഗാന്ധി ശാസിച്ചതായ വാര്‍ത്തകള്‍ മുമ്പ് പുറത്തുവന്നിരുന്നു. തരൂരിന്റെ കത്തില്‍ ഈ നടപടിയെയും വിമര്‍ശിക്കുന്നതായാണ് സൂചന.
പാര്‍ട്ടിക്കുവേണ്ടി താന്‍ ചെയ്യുന്ന കാര്യങ്ങള്‍ അംഗീകരിക്കപ്പെടുന്നില്ല. സ്വതന്ത്ര ചര്‍ച്ചയെ പാര്‍ട്ടിക്കുള്ളില്‍ പ്രതിരോധിക്കുന്നതിനുള്ള നടപടിയുടെ ഭാഗമാണ് ഇത്. ഇതു വഴി പാര്‍ട്ടിക്കുള്ളില്‍ പുതിയ ശൈലി രൂപപ്പെടുത്തുന്നതിനുള്ള രാഹുല്‍ ഗാന്ധിയുടെ നീക്കങ്ങള്‍ക്ക് തടയിടാനുള്ള ശ്രമവുമാണ് നടക്കുന്നതെന്നും തരൂര്‍ കത്തില്‍ കുറ്റപ്പെടുത്തുന്നു.