യോഗി ആദിത്യനാഥ് കടുവ, രാഹുലും മായാവതിയും കഴുതകൾ ! : പോസ്റ്റ്ർ വിവാദത്തിൽ

ബി ജെ പി എംപി യോഗി ആദിത്യനാഥിനെ കടുവയായും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധിയേയും ബി എസ് പി നേതാവ് മായാവതിയേയും കഴുതകളായും ചിത്രീകരിക്കുന്ന പോസ്റ്ററുകൾ വിവാദത്തിൽ. 2017ൽ നടക്കാനിരിക്കുന്ന നിയമസഭ ത

ഉത്തർപ്രദേശ്| aparna shaji| Last Updated: തിങ്കള്‍, 9 മെയ് 2016 (13:43 IST)
ബി ജെ പി എംപി യോഗി ആദിത്യനാഥിനെ കടുവയായും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധിയേയും ബി എസ് പി നേതാവ് മായാവതിയേയും കഴുതകളായും ചിത്രീകരിക്കുന്ന പോസ്റ്ററുകൾ വിവാദത്തിൽ. 2017ൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഭരണത്തിൽ എത്തുമെന്ന് വ്യക്തമാക്കുന്ന രീതിയിലാണ് പോസ്റ്റർ പ്രചരിച്ചിരിക്കുന്നത്.

രാഹുൽ ഗാന്ധിയെ സിംഹത്തോട് ഉപമിച്ച് നേരത്തേ കോൺഗ്രസ് പോസ്റ്റ്ർ ഇറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് യോഗി ആദിത്യനാഥിനെ അനുകൂലിക്കുന്ന രീതിയിലുള്ള പോസ്റ്ററുകൾ വ്യാപകമായത്. ഇദ്ദേഹത്തിന്റെ മണ്ഡലമായ ഗോരഖ്പൂരിൽ ഞായറാഴ്ചയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.

യോഗി ആദിത്യനാഥ് വിജയിക്കുമെന്ന് ഉറപ്പാണെന്ന രീതിയിലാണ് പോസ്റ്റർ വ്യാപകമായിരിക്കുന്നത്. രാഹുൽ ഗാന്ധിക്കൊപ്പം ആൾ ഇന്ത്യ മജ്‌ലിസ് ഇ ഇത്തഹദുൾ നേതാവ് അസാദുദ്ദീൻ ഒവൈസിയേയും കഴുതായി ചിത്രീകരിച്ചിട്ടുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :