രാഹുല്‍ ബാങ്കോക്കില്‍ ഉണ്ടായിരുന്നോ ? വിമാന ടിക്കറ്റ് സോണിയയെ കണ്‍ഫ്യൂഷനാക്കുമോ ?

 രാഹുല്‍ ഗാന്ധി , എഐസിസി , കോണ്‍ഗ്രസ് , രാഹുല്‍ ബാങ്കോക്കില്‍
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 16 ഏപ്രില്‍ 2015 (16:53 IST)
56 ദിവസത്തെ അജ്ഞാതവാസത്തിനു ശേഷം മടങ്ങിയെത്തിയ എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമാന ടിക്കറ്റ് മാധ്യമങ്ങളില്‍ തരംഗമാകുന്നു. തന്റെ യാത്ര എങ്ങോട്ടാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ടിക്കറ്റിലെ വിവരങ്ങള്‍ എന്നാല്‍ എത്തേണ്ട സ്ഥലത്ത് എത്തിയ അദ്ദേഹം പിന്നെ എങ്ങോട്ട് പോയെന്ന് രഹസ്യമായി തന്നെ തുടരുന്നു.

ടിക്കറ്റനുസരിച്ച് ഫെബ്രുവരി 16 ന് തായ് ഏയര്‍വേയ്സിന്റെ TG332 വിമാനത്തില്‍ ബാങ്കോക്കിലേക്കാണ് രാഹുല്‍ പോയത്. തിരിച്ച് ദില്ലിക്കുള്ള ടിക്കറ്റ് ഏപ്രില്‍ 16 എന്ന തിയതിയിലുള്ളതായിരുന്നു. ബിസിനസ് ക്ലാസ് ടിക്കറ്റായിരുന്നു രാഹുല്‍ ഗാന്ധിയുടേത്. എന്നാല്‍ ബാങ്കോക്കില്‍ നിന്ന് അദ്ദേഹം എങ്ങോട്ടാണ് പറന്നതെന്ന് ആര്‍ക്കും അറിയില്ല. ടിക്കറ്റ് പ്രകാരം അദ്ദേഹം ബാങ്കോക്കില്‍ എത്തിയിരുന്നോ അതോ മറ്റിടങ്ങളില്‍ നിന്ന് ബാങ്കോക്കില്‍ തിരിച്ചെത്തിയ ശേഷം ഇന്ത്യയിലേക്ക് മടങ്ങിയതാണോ എന്ന കാര്യവും സംശയമാണ്.

അതേസമയം രാഹുല്‍ ഗാന്ധി മ്യാന്‍മറിലെ യങ്കൂണിലെ പ്രസിദ്ധമായ ഒരു ധ്യാന കേന്ദ്രത്തില്‍ ധ്യാനത്തില്‍ ആയിരുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ട്. രാഹുല്‍ മടങ്ങിയെത്തിയതില്‍ കോണ്‍ഗ്രസില്‍ സന്തോഷം അലയടിക്കുകയാണ്, എന്നാല്‍ അദ്ദേഹം എവിടെ ആയിരുന്നുവെന്നോ, ബാങ്കോക്കില്‍ നിന്ന് തന്നെയാണോ തിരിച്ചെത്തുന്നത് എന്നീ കാര്യങ്ങളില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.

വ്യാഴാഴ്ച രാവിലെ പതിനൊന്നേ കാലിന് ബാങ്കോക്കില്‍ നിന്നുള്ള തായ് എയര്‍വേസിലാണ് രാഹുല്‍ ഇന്ത്യയില്‍ എത്തിയത്. രാവിലെ 10.35ന് എത്തേണ്ടിയിരുന്ന വിമാനം 40 മിനിറ്റ് വൈകിയാണ് എത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷപദവിയിലേക്ക് രാഹുല്‍ ഗാന്ധിയുടെ പേര് സജീവമായി പരിഗണിക്കപ്പെട്ടിരുന്ന സമയത്താണ് അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് രണ്ട് ആഴ്ചത്തെ അവധിയെടുത്തത്. പിന്നീട്, അവധി നീട്ടി കൊണ്ടു പോകുകയായിരുന്നു. ഏകദേശം, രണ്ടു മാസത്തെ അവധിക്ക് ശേഷമാണ് രാഹുല്‍ ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുന്നത്. (ചിത്രത്തിന് കടപ്പാട്: റിപ്പോര്‍ട്ടര്‍ ചാനല്‍)


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :