ന്യൂഡല്‍ഹി.|
Last Modified ബുധന്‍, 15 ഏപ്രില്‍ 2015 (18:11 IST)
56 ദിവസത്തെ അജ്ഞാതവാസം അവസാനിപ്പിച്ച്
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് രാത്രി ഡല്‍ഹിയില്‍ മടങ്ങിയെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ടു മാസം രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് മാറി നിന്നതിനെതിരെ മുതിര്‍ന്ന നേതാക്കള്‍ പോലും രംഗത്തെത്തിയിരുന്നു.
പാര്‍ട്ടി പുനഃസംഘടിപ്പിക്കുന്നതിനു സര്‍വാധികാരങ്ങളും ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണു രാഹുല്‍ അവധിയില്‍ പ്രവേശിച്ചതെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. തിരികെയെത്തുന്ന രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമോ എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്.
അവധിയില്‍ പോയ രാഹുല്‍ ഗാന്ധി എവിടെയാണെന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. ഹരിദ്വാറിലും സിങ്കപ്പൂരിലും മ്യാന്‍മാറിലും രാഹുല്‍ ഗാന്ധിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും ഇന്തൊനീഷ്യയും വിയറ്റ്നാമും സന്ദര്‍ശിച്ചാണ് രാഹുല്‍ തിരിച്ചുവരുന്നതെന്നാണ് സൂചനകള്‍.