ന്യൂഡല്‍ഹി|
Last Modified വ്യാഴം, 29 മെയ് 2014 (11:12 IST)
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്സഭയില്‍ പ്രതിപക്ഷ നേതാവാകണമെന്ന് മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങ്. ഭാവിയില്‍ രാഹുലാണ് കോണ്‍ഗ്രസിനെ നയിക്കേണ്ടതെങ്കില്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തേണ്ടത് അദ്ദേഹമാണ്- ദിഗ്‌വിജയ് സിങ് പറഞ്ഞു.
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം രാഹുലിനാണെന്നാണ് ചില നേതാക്കളുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സോണിയാ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന് ആവശ്യയുയര്‍ന്നിരുന്നു.
രാഹുലിനതിരെ കൂട്ടമായും ഒറ്റതിരിഞ്ഞും ആരോപണങ്ങള്‍ വരുന്നതിനിടെയാണ് ദിഗ്‌വിജയ് സിങ്ങിന്റെ പ്രസ്ഥാവന. ആര് പ്രതിപക്ഷ നേതാവാകണമെന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് രാഹുലിന് പിന്തുണയുമായി ദിഗ്‌വിജയ് സിങ് എത്തിയിരിക്കുന്നത്.