രാഹുൽ ബജാജിന്റെ പ്രസ്ഥാവന രാജ്താത്പര്യത്തെ മുറിപ്പെടുത്തുമെന്ന് നിർമലാ സീതാരാമൻ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 2 ഡിസം‌ബര്‍ 2019 (11:13 IST)
മോദി സർക്കാരിനെ വിമർശിക്കാൻ ഇന്ത്യക്കാർ ഭയപ്പെടുന്നുവെന്നും രാജ്യത്ത് ഭീതിയുടെ അന്തരീക്ഷമുണ്ടെന്നുമുള്ള രാഹുൽ ബജാജിന്റെ പ്രസ്ഥാവന രാജ്യതാത്പര്യങ്ങളെ മുറിപ്പെടുത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ട്വിറ്ററിലൂടെയാണ് വിഷയത്തിൽ മന്ത്രിയുടെ പ്രതികരണം.

ബജാജ് ഉന്നയിച്ച പ്രശ്നങ്ങൾക്കുള്ള മറുപടി അമിത് ഷാ നൽകിയിട്ടുണ്ട്. സ്വന്തം തോന്നലുകൾ പ്രചരിപ്പിക്കുന്നതിനേക്കാൾ എല്ലായിപ്പോഴും ഉത്തരങ്ങൾ തേടുന്നതാണ് മികച്ച മാർഗമെന്നും അല്ലാത്തപക്ഷം അതേറ്റുപിടിക്കുന്നത് രാജ്യതാത്പര്യങ്ങളെ മുറിപ്പെടുത്തുമെന്നും പറഞ്ഞു.

ശനിയാഴ്ച വൈകീട്ട് മുംബൈയിൽ എക്ണോമിക്സ് ടൈംസ് ഒരുക്കിയ അവാർഡ് ചടങ്ങിലാണ് അഭ്യന്തരമന്ത്രി അമിത് ഷായും ധനമന്ത്രി നിർമലാ സീതാരാമനും വേദിയിലിരിക്കെ രാഹുൽ ബജാജ് കേന്ദ്രത്തിനെതിരെ കനത്ത വിമർശനങ്ങൾ ഉന്നയിച്ചത്.

രാഹുൽ ബജാജിന്റെ ചോദ്യങ്ങൾക്ക് അമിത് ഷാ മറുപടി നൽകിയെങ്കിലും രാഹുൽ ബജാജ് പറഞ്ഞത് വലിയ പ്രചാരം നേടിയിരുന്നു. പാർലമെന്റ് സീറ്റിനായി സർട്ടിഫിക്കറ്റ് നേടാനുള്ള വഴിയാണ് രാഹുൽ ബജാജിന്റെ വിമർശനമെന്ന് ബി ജെ പി വക്താക്കൾ ആരോപിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :