മുദ്രാലോൺ അനുവദിക്കുന്നതിൽ നിയന്ത്രണങ്ങൾ വരുന്നു,വായ്പയെടുത്തവർ തിരിച്ചടക്കുന്നില്ലെന്ന് പരാതി

അഭിറാം മനോഹർ| Last Modified ബുധന്‍, 27 നവം‌ബര്‍ 2019 (17:40 IST)
അനുവദിക്കുന്നതിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതായി സൂചന. വായ്പയെടുത്തവർ പലരും പണം തിരിച്ചടക്കാത്തത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് റിസർവ് ബാങ്കാണ് ഇത് സംബന്ധിച്ച നിർദേശം ബാങ്കുകൾക്ക് നൽകിയത്. ഇനി മുതൽ വായ്പ എടുക്കുന്നവരുടെ തിരിച്ചടക്കൽ ശേഷി കൂടി പരിഗണിച്ച് മാത്രം വായ്പ അനുവദിച്ചാൽ മതിയെന്നാണ് വിഷയത്തിൽ ആർ ബി ഐ നിലപാട്.

മുദ്രാ ബാങ്കിന്റെ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന്ന വിവരങ്ങൾ പ്രകാരം നടപ്പ് സാമ്പത്തിക വർഷം 2.9 കോടി പേർക്കായി 1.41 ലക്ഷം കോടി രൂപയാണ് വായ്പയായി അനുവദിച്ചത്. കഴിഞ്ഞ സാമ്പത്തികവർഷം ഇത് മൂന്ന് ലക്ഷം കോടി രൂപയായിരുന്നു. ഇതിൽ അധികവും തിരിച്ചു കിട്ടിയിട്ടില്ല. ഇതുമൂലം ബാങ്കുകളുടെ കിട്ടാകടം വർധിക്കുന്നു എന്നാണ് ആർ ബി ഐ വിലയിരുത്തൽ.

ചെറുകിട സംരംഭകരെ സഹായിക്കുന്നതിനായി ജാമ്യമില്ലാതെ 10 ലക്ഷം വരെ ലോൺ അനുവദിക്കുന്നതാണ് പ്രധാനമന്ത്രി മുദ്രാ യോജന. 2015ലാണ് മോദി സർക്കാർ ഈ പദ്ധതി കൊണ്ടുവന്നത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :