പാംഗോങ്ങിൽ പുതിയ സൈനിക കേന്ദ്രം സ്ഥാപിച്ച് ചൈന, വ്യോമപ്രകടനം നടത്തി ഇന്ത്യ

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 10 സെപ്‌റ്റംബര്‍ 2020 (07:39 IST)
കിഴക്കൻ ലഡാക്കിൽ പാംഗോങ് തടാകത്തിന് തെക്കൻ തീരത്തുള്ള തന്ത്രപ്രധാന കുന്നുകളിൽ സാനിധ്യമുറപ്പിച്ചതിന് പിന്നാലെ കൂടുത;ൽ പ്രദേശങ്ങളിലേയ്ക്ക് കടന്നുകുയറാൻ ശ്രമിച്ച് ചൈന. പാംഗോങ്ങിനോട് ചേർന്നുള്ള മലനിരകളായ ഫിംഗർ ഫോറിൽ ചൈന പുതിയ സൈനിക കേന്ദ്രം സ്ഥാപിച്ചു. ഇവിടീനിന്നും ഫിംഗർ മൂന്നിലേയ്ക്ക് കടന്നുകയറാൻ ചൈനീസ് സേന ശ്രമം തുടണ്ടിയതായി സേനാ വൃത്തങ്ങൾ വ്യക്തമാക്കി.

ഇതോടെ ഇന്ത്യ പ്രദേശത്ത് സൈനിക ശക്തി വർധിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയിലും ബുഴനാഴ്ച പുലർച്ചെയുമായി ഇന്ത്യ സുഖോയ്, മിഗ് പോർ വിമാനങ്ങളുടെ വ്യോമ പ്രകടനവും പ്രദേശത്ത് നടത്തി. പാംഗോങ് തടാകത്തിന് സമീപത്ത് കാണാവുന്ന ദൂരത്തിൽ ഇരു സൈന്യവും ആയുധ സജ്ജരയി നിലയുറപ്പിച്ചിരിയ്ക്കുകയാണ്. കർശന ജാഗ്രത പുലർത്താൻ എല്ലാ സേനാ വിഭാഗങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.

പാംഗോങ് തടാകത്തിന്റെ തെക്കൻ തീരത്തുള്ള റിസാങ് ലാ പർവത നിരയിലെ മുഖ്പരി കുന്നിൻ മുകളിലും റചുൻ ലായിലും ഇന്ത്യൻ സൈന്യം ആധിപത്യം സ്ഥാപിച്ചതാണ് ചൈനയെ അലോസരപ്പെടുത്തുന്നത്. ചൈനയുടെ മോൾഡോ സ്പങ്കൂർ ഫിംഗർ ഫോർ സൈനിക ക്യാംപുകൾ നേരിട്ട് നിരീക്ഷിയ്ക്കാൻ സാധിയ്ക്കുന്നവിധത്തിലാണ് ഇന്ത്യൻ സേന നിലയുറപ്പിച്ചിരിയ്ക്കുന്നത്.

പാംഗോങ് തീരത്തെ മലനിരകളിൽ ഫിംഗർ എട്ടാണ് ഇന്ത്യ അതിർത്തിയായി കണക്കാക്കുന്നത്. ഫിംഗർ എട്ടുവരെ നേരത്തെ ഇന്ത്യ പട്രോൾ നടത്തിയിരുന്നു. എന്നാൽ ഫിംഗർ നാലുവരെ തങ്ങളുടേതാണ് എന്നാണ് ഇപ്പോൾ ചൈനയുടെ അവകാശവാദം. ഫിംഗർ നാലിൽ ചൈന സൈനിക പോസ്റ്റും സ്ഥാപിച്ചു. ഈ പ്രദേശങ്ങളിൽ ചൈന വലിയ സൈനിക വിന്യാസം നടത്തുന്നതായാണ് റിപ്പോർട്ടുകൾ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :