അവള്‍ ഇന്ത്യയുടെ മകള്‍; സാക്ഷി ചരിത്രം കുറിച്ചു: അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രിയുടെ ട്വീറ്റ്

സാക്ഷി ഇന്ത്യയുടെ മകളെന്ന് പ്രധാനമന്ത്രിയുടെ ട്വീറ്റ്

ന്യൂഡല്‍ഹി| priyanka| Last Modified വ്യാഴം, 18 ഓഗസ്റ്റ് 2016 (12:37 IST)
ഗുസ്തിയില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ നേടി ചരിത്രം കുറിച്ച സാക്ഷിമാലിക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ്. സാക്ഷി ചരിത്രം കുറിച്ചുവെന്നും രാജ്യമൊട്ടാകെ ആഹ്ലാദത്തിലാണെന്നുമാണ് മോദി ട്വീറ്റു ചെയ്തത്. രക്ഷാ ബന്ധന്‍ ദിനത്തിലാണ് ഇന്ത്യയുടെ മകളായ സാക്ഷി രാജ്യത്തിന് വെങ്കല മെഡല്‍ നേടി തന്നതെന്നും പ്രധാനമന്ത്രി തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.

വനിതകളുടെ
58 കിലോഗ്രാം ഗുസ്തി ഫ്രീ സ്‌റ്റൈല്‍ വിഭാഗത്തിലാണ് ഹരിയാന സ്വദേശിയായ സാക്ഷി മാലിക് വെങ്കലം നേടിയത്. റിയോയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യമാക്കിയ സാക്ഷിയ്ക്ക് അഭിനന്ദന പ്രവാഹത്തിനൊപ്പം ഏകദേശം 2.5കോടിയോളം രൂപ സാക്ഷിയ്ക്ക് സമ്മാനതുകയായി ലഭിക്കും.

ഹരിയാന സര്‍ക്കാര്‍ വെങ്കല്‍ മെഡല്‍ നേടുന്ന കായിക താരത്തിനു രണ്ടു കോടി നേരത്തേ പ്രഖ്യാപിച്ചിരുന്നു. വെള്ളി നേടുന്നവര്‍ക്ക് നാലു കോടിയും സ്വര്‍ണ്ണം നേടുന്നവര്‍ക്ക് ആറു കോടിയുമാണ് പ്രഖ്യാപിച്ചിരുന്നത്. ഇന്ത്യന്‍ റെയില്‍വെയും മെഡല്‍ നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്വര്‍ണ്ണം ഒരു കോടി, വെളളി 75 ലക്ഷം വെങ്കലം 50 എന്നിങ്ങനെയാണ് റെയില്‍വെയുടെ സമ്മാന തുക.

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ വകയായും(ഐഒഎ) ഇത്തവണ ക്യാഷ് അവാര്‍ഡ് ഉണ്ട്. ഇതു പ്രകാരം സാക്ഷി മാലിക്കിന് 20 ലക്ഷം രൂപ ലഭിക്കും. സ്വര്‍ണ്ണം നേടുന്നവര്‍ക്ക് 50 ലക്ഷവും വെളളി നേടുന്നവര്‍ക്ക് 30 ലക്ഷവുമാണ് (ഐഒഎ) പ്രഖ്യാപിച്ചിരിക്കുന്നത്. കായിക താരങ്ങള്‍ക്കു പുറമേ കോച്ചുകള്‍ക്കും ഇത്തവണ
നല്ലൊരു തുക ക്യാഷ് അവാര്‍ഡ് ആയി നല്‍കുന്നുണ്ട്. റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്കെല്ലാം ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ 1,01000 രൂപ സമ്മാനം നല്‍കുമെന്ന് ട്വിറ്ററിലൂടെ പ്രസ്താവിച്ചിരുന്നു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :