1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. rion olympic; manoj kumar get entry to pre quarter

ബോക്‌സിങില്‍ ഇന്ത്യയ്ക്ക് ശുഭ പ്രതീക്ഷ: മനോജ് കുമാര്‍ പ്രീ ക്വാര്‍ട്ടറില്‍

ബോക്‌സിംഗില്‍ ഇന്ത്യന്‍ പ്രതീക്ഷകളുയര്‍ത്തി മനോജ് കുമാര്‍ പ്രീ ക്വാര്‍ട്ടറില്‍

മനോജ് കുമാര്‍
ബോക്‌സിങ്ങില്‍ ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷകളുമായി മനോജ് കുമാറിന് ജയത്തോടെ തുടക്കം. ലണ്ടന്‍ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ ലിഥ്വാനിയയുടെ പെട്രോസ്‌ക്കസിനെ ഇടിച്ചിട്ടാണ് പുരുഷ വിഭാഗം 64 കിലോഗ്രാം ലെയ്റ്റ് വെല്‍റ്റര്‍ വെയ്റ്റില്‍ മനോജ് കുമാര്‍ രണ്ടാം റൗണ്ടിലെ അവസാന പതിനാറിലേക്ക് എത്തിയത്. 
 
64 കിലോ വിഭാഗത്തില്‍ മത്സരിക്കാനിറങ്ങിയ മനോജ് കുമാറിന് ലിഥ്വനിയയുടെ പെട്രോസ്‌ക്ക്‌സ് കടുത്ത വെല്ലുവിളി ഉയര്‍ത്തി. എന്നാല്‍ ആദ്യ റൗണ്ട് അവസാനിക്കുമ്പോള്‍ മനോജ് കുമാറ് ഒരു പോയിന്റിന് പെട്രോസ്‌ക്കസിനേക്കാള്‍ മുന്നിലായി. മത്സരം കൈവിടുമെന്ന് മനസിലാക്കിയ പെട്രോസ്‌ക്കസ് രണ്ടാം റൗണ്ടിന്റെ തുടക്കത്തില്‍ തന്നെ ആക്രമണം തുടങ്ങിയെങ്കിലും മനോജ് കുമാര്‍ ജയിച്ചു കയറി. 
 
 
അടുത്ത ലേഖനം
മൂന്നാം ക്രിക്കറ്റ് ടെസ്റ്റ്: ഇന്ത്യ 353നു പുറത്ത്; വെസ്റ്റിൻഡീസ് തിരിച്ചടിക്കുന്നു