1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Punjab Assembly Election 2022 Final Result

Punjab Assembly Election 2022 Final Result: പഞ്ചാബില്‍ കോണ്‍ഗ്രസിനെ 'തൂത്തുവാരി' ആം ആദ്മി; അധികാര തര്‍ക്കത്തിന് കണക്കിനു കൊടുത്ത് ജനം, കണക്കുകള്‍ ഇങ്ങനെ

Punjab Assembly Election 2022 Final Result
Punjab Assembly Election 2022 Final Result: കോണ്‍ഗ്രസിനുള്ളിലെ അധികാര തര്‍ക്കത്തിനു പഞ്ചാബിലെ ജനങ്ങള്‍ ശക്തമായ ഭാഷയില്‍ മറുപടി കൊടുത്തു. എന്തൊക്കെ അട്ടിമറികള്‍ രാജ്യത്ത് നടന്നാലും പഞ്ചാബ് 'കൈ' വിടില്ലെന്ന് ഊറ്റംകൊണ്ട കോണ്‍ഗ്രസിനെ വോട്ട് ചെയ്ത ജനങ്ങള്‍ മൂലയ്ക്കിരുത്തി. 117 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 91 ഇടത്തും ആം ആദ്മി സ്ഥാനാര്‍ഥികള്‍ വിജയത്തിലേക്ക്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 59 സീറ്റുകള്‍ മാത്രമാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വെറും 19 സീറ്റില്‍ ഒതുങ്ങി. 
 
2017 ല്‍ 77 സീറ്റുകളില്‍ വിജയിച്ചുകൊണ്ട് അധികാരത്തിലെത്തിയ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് പഞ്ചാബ് നല്‍കിയത്. കഴിഞ്ഞ തവണ ആം ആദ്മി പഞ്ചാബില്‍ നിന്ന് നേടിയത് വെറും 20 സീറ്റുകള്‍ ആയിരുന്നു. അതാണ് ഇപ്പോള്‍ 91 ലേക്ക് എത്തിയത്. ബിജെപിക്ക് പഞ്ചാബ് ബാലികേറാമലയായി തുടരുന്നു. 
 
അടുത്ത ലേഖനം
UP Assembly Election 2022 Final Result: ബിജെപിയുടെ നഷ്ടം എത്ര? സമാജ് വാദി പാര്‍ട്ടി നില മെച്ചപ്പെടുത്തിയോ?; ഉത്തര്‍പ്രദേശിലെ കണക്കുകള്‍ ഒറ്റനോട്ടത്തില്‍