അനുബന്ധ വാര്‍ത്തകള്‍
- ഉത്തരാഖണ്ഡില്‍ ബിജെപി; നില മെച്ചപ്പെടുത്തി കോണ്‍ഗ്രസ്
- UP Assembly Election Result 2022 Live: യോഗിയുടെ യോഗം: ചരിത്രത്തിലാദ്യമായി വീണ്ടും ബിജെപി തിരിച്ചെത്തുന്നു
- Assembly Election Result 2022 Live: ചന്നി ഛിന്നഭിന്നമായി, അല്പസമയത്തിനുള്ളില് രാജി
- Goa Assembly Election Result 2022: ഗോവയില്‍ കോണ്‍ഗ്രസ് 'ഗോവിന്ദാ...' ; ബിജെപിക്ക് വ്യക്തമായ ലീഡ്
- UP Election Result 2022 Live Updates: ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു; ഉത്തര്‍പ്രദേശില്‍ പിടിച്ചുനിന്നത് സമാജ് വാദി പാര്‍ട്ടി മാത്രം
Goa Election Result 2022 Live Updates: എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയത് വെറുതേയായി ! ഗോവയില്‍ കോണ്‍ഗ്രസ് 'തീര്‍ന്നു'
Goa Election Result 2022 Live Updates: ഗോവയില്‍ ഭരണം പിടിക്കുമെന്ന് പ്രതീക്ഷിച്ച് കരുക്കള്‍ നീക്കിയ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. 40 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 18 സീറ്റില്‍ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. മറ്റ് കക്ഷികളുടെ കൂടെ പിന്തുണയോടെ കേവല ഭൂരിപക്ഷമായ 21 സീറ്റുകള്‍ ഉറപ്പിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. കോണ്‍ഗ്രസ് 12 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ ഗോവയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നേരത്തെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. മാത്രമല്ല ഇന്ന് ഉച്ചയ്ക്ക് മൂന്നിന് ഗവര്‍ണറെ കാണാനും കോണ്‍ഗ്രസ് അനുമതി തേടിയിരുന്നു. ബിജെപി അധികാരം ഉറപ്പിച്ചതോടെ കോണ്‍ഗ്രസിന്റെ നീക്കങ്ങളെല്ലാം വെള്ളത്തില്‍ വരച്ച വര പോലെയായി.