അല്പവസ്ത്രധാരിയായി ആണ്‍ സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്ത യുവതിയ്ക്ക് ക്രൂരമര്‍ദ്ദനം

അല്പവസ്ത്രം ധരിച്ച് ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന ഇരുപത്തിരണ്ടുകാരിയെ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിച്ചതായി പരാതി

പുനെ, പൊലീസ്, മര്‍ദ്ദനം pune, police, attack
പുനെ| സജിത്ത്| Last Modified തിങ്കള്‍, 9 മെയ് 2016 (14:24 IST)
അല്പവസ്ത്രം ധരിച്ച് ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന ഇരുപത്തിരണ്ടുകാരിയെ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിച്ചതായി പരാതി. പുനെയിലാണ് സംഭവം നടന്നത്. മെയ് ഒന്നിനായിരുന്നു സംഭവം നടക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി.

തന്റെ സുഹൃത്തിന്റെ വിവാഹ പരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങിവരുകയായിരുന്നു യുവതി. ഇവരുടെ കൂടെ കുറച്ച് ആണ്‍സുഹൃത്തുക്കളും ഉണ്ടായിരുന്നു. എല്ലാവരും ഒരുമിച്ച് ഒരു കാറിലായിരുന്നു യാത്ര ചെയ്തിരുന്നത്. ഇവരുടെ കാര്‍ ലുല്ലനഗറിലെ പ്രധാന സിഗ്നലില്‍ എത്തിയപ്പോള്‍ മറ്റൊരു കാര്‍ അവര്‍ക്കു നേരെ വന്നു. കുറച്ച് യുവാക്കള്‍ക്കൊപ്പം ഒരു യുവതി ഇരിക്കുന്നത് കണ്ടതിനാല്‍ ആ കാറിലുണ്ടായിരുന്ന ആളുകള്‍ യുവതിയുടെ കാറിന്റെ സമീപത്തേക്ക് എത്തി. തുടര്‍ന്ന് യുവതിയുടെ നേരെ നോക്കി യുവാക്കള്‍ മോശമായി സംസാരിച്ചതായും പെണ്‍കുട്ടിയുടെ പരാതിയില്‍ വ്യക്തമാക്കുന്നു.

ഇത്രയും ചെറിയ വസ്ത്രം ധരിച്ച് പുരുഷന്മാര്‍ക്കൊപ്പം അസമയത്ത് യാത്ര ചെയ്യാന്‍ എങ്ങനെ സാധിക്കുന്നുവെന്ന് ചോദിച്ച യുവാക്കള്‍ പെണ്‍കുട്ടിയെ കാറില്‍ നിന്നും പുറത്തേക്ക് വലിച്ചിറക്കുകയായിരുന്നു. കൂടാതെ പുനെയില്‍ ഇത് അനുവധിക്കില്ലെന്നും യുവാക്കള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. ഇതിനെതിരെ പ്രതികരിച്ച പെണ്‍കുട്ടിയുടെ സുഹൃത്തുക്കളേയും യുവാക്കള്‍ ആക്രമിച്ചു. യുവാക്കള്‍ മദ്യപിച്ചിരുന്നതായും തങ്ങള്‍ക്കു നേരം മോശം വാക്കുകള്‍ ഉപയോഗിച്ചതായും പെണ്‍കുട്ടിയുടെ പരാതിയില്‍ വ്യക്തമാക്കുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :