കുടുംബവഴക്ക് : സഹോദരന്‍ സഹോദരിയെ കഴുത്തറുത്ത് കൊന്നു

പുനലൂരിനടുത്ത് നരിക്കലില്‍ സഹോദരന്‍ സഹോദരിയെ കഴുത്തറുത്ത് കൊന്നു.

പുനലൂര്, കൊലപാതകം, പൊലീസ് punalur, murder, police
പുനലൂര്| സജിത്ത്| Last Modified തിങ്കള്‍, 9 മെയ് 2016 (10:19 IST)
കൊല്ലം ജില്ലയിലെ പുനലൂരിനടുത്ത് നരിക്കലില്‍ സഹോദരന്‍ സഹോദരിയെ കഴുത്തറുത്ത് കൊന്നു. അന്‍പതുകാരിയായ മേഴ്‌സിയാണ് സ്വന്തം ജ്യേഷ്‌ഠനായ തോമസിന്റെ കൊലക്കത്തിക്ക് ഇരയായത്. രാവിലെ 8.30ഓടെയായിരുന്നു സംഭവം നടന്നത്.

ഇരുവരും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. കൃത്യം നടത്തിയ ശേഷം സഹോദരന്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ തോമസ് പുനലൂരിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

മേഴ്‌സിയും തോമസും അവിവാഹിതരാണ്. കുടുംബവഴക്കാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും സൂചനയുണ്ട്. പൊലീസ് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :