ചെന്നൈയില്‍ മലയാളി വനിതാ ഡോക്‌ടറെ അടിച്ചുകൊന്നു ; വ്യക്തി വൈരാഗ്യമെന്ന് സൂചന

ചെന്നൈ എഗ്‌മോറിലെ ഗാന്ധി ഇര്‍വിന്‍ റോഡിലെ വീട്ടില്‍ പ്രശസ്‌ത ഓങ്കോളജിസ്‌റ്റും മലയാളിയുമായ വനിതാ ഡോക്ടര്‍ രോഹിണി കൊല്ലപ്പെട്ടത് മോഷണ ശ്രമത്തിനിടെയല്ലെന്ന് സൂചന

ചെന്നൈ, കൊലപാതകം, പൊലീസ് chennai, murder, police
ചെന്നൈ| സജിത്ത്| Last Modified തിങ്കള്‍, 9 മെയ് 2016 (10:00 IST)
ചെന്നൈ എഗ്‌മോറിലെ ഗാന്ധി ഇര്‍വിന്‍ റോഡിലെ വീട്ടില്‍ പ്രശസ്‌ത ഓങ്കോളജിസ്‌റ്റും മലയാളിയുമായ
വനിതാ ഡോക്ടര്‍ രോഹിണി കൊല്ലപ്പെട്ടത് മോഷണ ശ്രമത്തിനിടെയല്ലെന്ന് സൂചന. വീട്ടില്‍ നിന്ന് ആഭരണങ്ങളോ പണമോ മറ്റ് വിലപിടിച്ച വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസമാണ് രോഹിണിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഇരു കൈകളും പിന്നിലേക്ക് കെട്ടിയ നിലയിലായിരുന്നു മൃതദേഹം. മുഖത്ത് നിറയെ മുറിവുകളം ഇടിയേറ്റ പാടുകളും ഉണ്ടായിരുന്നു. കൂടാതെ വായ പ്‌ളാസ്‌റ്റര്‍ കൊണ്ട് മൂടിയ നിലയിലായിരുന്നു. തലയ്‌ക്ക് പിറകില്‍ ക്ഷതമേറ്റ പാടുകളുണ്ട്. ചെന്നൈയിലുള്ള രോഹിണിയുടെ മകള്‍ രശ്‌മി കഴിഞ്ഞ ദിവസം പല തവണ വിളിച്ചിട്ടും ഫോണ്‍ എടുക്കാതെ വന്നതിനെ തുടര്‍ന്ന്‌ അമ്മയുടെ സഹായിയെ വിളിച്ച്‌ അന്വേഷിപ്പിച്ചപ്പോഴാണ്‌ വീടിന്‌ സമീപത്ത്‌ നിന്നും മൃതദേഹം കണ്ടെത്തിയത്‌.

വര്‍ഷങ്ങളായി ചെന്നൈയിലാണ് രോഹിണി താമസിച്ചു വരുന്നത്. 90 വയസ്സുള്ള മാതാവിനൊപ്പമാണ്‌ രോഹിണി കഴിഞ്ഞിരുന്നത്‌. ശനിയാഴ്‌ചയും ഞായറാഴ്‌ചയും വിളിച്ചിട്ടും പ്രതികരണമില്ലാതെ വന്നതോടെയാണ്‌ രശ്‌മി സഹായിയെ വിളിച്ച്‌ അന്വേഷിപ്പിച്ചത്‌. വീടിന്റെ ചില ജോലികളുമായി ബന്ധപ്പെട്ട്‌ കുറച്ചുനാള്‍ മുമ്പ്‌ പണിക്കുവന്ന കരാറുകാരനുമായി രോഹിണി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായി സമീപ വാസികള്‍ അറിയിച്ചു. പണം നല്‍കാത്തതിന്റെ പേരില്‍ കരാറുകാരന്‍ ഇടക്കിടെ ഇവരുടെ വീട്ടിലെത്തി വഴക്ക് കൂടാറുണ്ടായിരുന്നുയെന്നും പരിസരവാസികള്‍ പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :