ന്യൂഡല്‍ഹി|
Last Modified ബുധന്‍, 5 നവംബര്‍ 2014 (16:01 IST)
നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിന് സര്‍ക്കാരിന് തുറന്ന മനസാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സൗഹൃദ മുതലാളിത്തം അവസാനിപ്പിച്ച് മാന്യവും സുതാര്യവുമായ ബിസിനസ് അന്തരീക്ഷം ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്‌ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ഇന്ത്യ ഇക്കണോമിക് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടുതല്‍ സാന്പത്തിക പരിഷ്കാരങ്ങള്‍ക്കും അഴിമതി തുടച്ചു നീക്കുന്നതിനുമാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ഭൂമി ഏറ്റെടുക്കല്‍ നിയമം മെച്ചപ്പെടുത്തുക, തൊഴില്‍ പരിഷ്കരണം തുടങ്ങിയ കാര്യങ്ങള്‍ക്കും സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നുണ്ടെന്ന് ജെയ്റ്റ്‌ലി പറഞ്ഞു.
പ്രത്യവലോകന നികുതി സമ്പ്രദായം സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തിട്ടുണ്ട്. പരിഷ്കരണം എന്നത് ഒരു ദീര്‍ഘകാല നടപടിയാണ്. രണ്ടാം തലമുറയിലെ പരിഷ്കരണം എന്നത് കേവലം ഒന്നോ രണ്ടോ വലിയ ആശയങ്ങളുടേത് മാത്രമാണെന്ന് ചിലര്‍ കരുതുന്നുണ്ട്. എന്നാല്‍ അത് ശരിയല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.