ന്യൂഡല്‍ഹി|
Last Updated:
വ്യാഴം, 9 ഒക്‌ടോബര്‍ 2014 (14:22 IST)
അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന പാക് സൈന്യത്തിന് മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധമന്ത്രി
അരുണ്‍ ജെയ്റ്റ്‌ലി.
അതിര്‍ത്തിയിലെ വെടിവെയ്പ്പ് തുടര്‍ന്നാല്‍ പാകിസ്ഥാന്‍ കനത്ത വിലകൊടുക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.വര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അരുണ്‍ ജെയ്റ്റ്ലി.
ഇന്ത്യ തിരിച്ചടിച്ചാല്‍ പാകിസ്താന് താങ്ങാനാവില്ലെന്നും വെടിവെപ്പ് തുടരുമ്പോള്‍ പാകിസ്താനുമായി ചര്‍ച്ച നടത്താന്‍ സാധ്യമല്ലെന്നും ജെയ്റ്റ്ലി പറഞ്ഞു.ഇന്ത്യന്‍ മണ്ണും രാജ്യത്തെ ജനങ്ങളെയും സംരക്ഷിക്കാനുള്ള ചുമതല സൈന്യത്തിനുണ്ട്. പാക് വെടിവെപ്പ് തടയുന്നതിനുള്ള എല്ലാ നടപടികളും സൈന്യവും അതിര്‍ത്തിരക്ഷാസേനയും സ്വീകരിക്കും ജെയ്റ്റ്ലി കൂട്ടിചേര്‍ത്തു.
അതിര്‍ത്തിയിലെ പാക് വെടിവയ്പ്പിനെ കുറിച്ച് പ്രതികരിക്കുന്ന പ്രതിപക്ഷം
നമ്മുടെ സൈനികര്‍ എവിടെയാണ് നിലകൊള്ളുന്നതെന്ന് മനസിലാക്കാനെങ്കിലും ശ്രമിക്കണമെന്ന് ജെയ്റ്റ്ലി കൂട്ടിചേര്‍ത്തു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.