ന്യൂഡല്‍ഹി|
Last Modified വെള്ളി, 20 ജൂണ്‍ 2014 (12:49 IST)
മുംബൈയിലും ഡല്‍ഹിയിലും ഭീകരാക്രമണത്തിന് സാധ്യത. രണ്ടിടങ്ങളിലുംകര്‍ശന ജാഗ്രത പാലിക്കാന്‍ എന്‍ഐഎ നിര്‍ദ്ദേശം നല്‍കി. ഇത് സംബന്ധിച്ച്
മുംബൈ, ഡല്‍ഹി പൊലീസിനും ആഭ്യന്തര മന്ത്രാലയത്തിനും എന്‍ഐഎ കത്ത് നല്‍കി.
ഡല്‍ഹിയിലെ കുത്തബ്മിനാര്‍, ലോട്ടസ് ടെമ്പിള്‍ ഉള്‍പ്പെടെയുളള ആറിടങ്ങളിലെ ഏതെങ്കിലുമൊരു സ്ഥലത്തും മുംബൈ നഗരം കേന്ദ്രീകരിച്ചുമാണ് ഭീകരാക്രമണ സാധ്യതയെന്നാണ് എന്‍ഐഎ മുന്നറിയിപ്പ്.
കഴിഞ്ഞമാസം പിടിയിലായ ലഷ്കര്‍ തീവ്രവാദികളായ ഹൈദറലി, മുജീബുളള എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് സുപ്രധാന വിവരം ലഭിച്ചത്.