Last Updated:
വ്യാഴം, 19 ജൂണ്‍ 2014 (18:43 IST)
രാജീവ് രവി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം 'ഞാന്‍ സ്റ്റീവ് ലോപ്പസ്' പ്രദര്‍ശനത്തിന് തയ്യാറായി. ഫര്‍ഹാന്‍ ഫാസിലും അഹാനയുമാണ് ചിത്രത്തിലെ ജോഡി. എന്തായാലും രാജീവ് രവി തന്‍റെ മൂന്നാമത്തെ സംവിധാന സംരംഭത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. ആദ്യചിത്രമായ 'അന്നയും റസൂലും' നായകന്‍ ഫഹദ് ഫാസില്‍ തന്നെയാണ് രാജീവ് രവിയുടെ മൂന്നാം ചിത്രത്തിലും നായകന്‍.
മുംബൈ ആണ് തന്‍റെ അടുത്ത ചിത്രത്തിന് രാജീവ് രവി പശ്ചാത്തലമാക്കിയിരിക്കുന്നത്. കഥ പൂര്‍ണമായും നടക്കുന്നത് മുംബൈയിലാണ്. എന്നാല്‍ സിനിമയുടെ സ്വഭാവമെന്തായിരിക്കുമെന്ന് രാജീവ് വെളിപ്പെടുത്തിയിട്ടില്ല. ഒരു ആക്ഷന്‍ ത്രില്ലറിനുള്ള സാധ്യതയാണ് സിനിമാലോകം കാണുന്നത്.
നിരവധി ബോളിവുഡ് സിനിമകളുടെ ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട് രാജീവ് രവി. അനുരാഗ് കശ്യപിന്‍റെ സ്ഥിരം ക്യാമറാമാനാണ്. ചാന്ദ്നി ബാര്‍, മുംബൈ കട്ടിംഗ്, ബോംബെ ടാക്കീസ് തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകന്‍ മുംബൈ പശ്ചാത്തലമാക്കി പുതിയ മലയാള സിനിമയൊരുക്കുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ലല്ലോ.