അഭിറാം മനോഹർ|
Last Modified ചൊവ്വ, 2 മാര്‍ച്ച് 2021 (14:18 IST)
നിയമസഭാ തിരെഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധിക്ക് പിന്നാലെ സഹോദരി പ്രിയങ്കാ ഗാന്ധിയും തൊഴിലാളികൾക്കിടയിലേക്കിറങ്ങി പ്രചാരണങ്ങളിൽ സജീവമാകുന്നു. രണ്ട് ദിവസത്തെ തിരെഞ്ഞെടുപ്പ് പ്രചാരണത്തിനായി അസമിലെത്തിയ പ്രിയങ്കാഗാന്ധി അസമിലെ തോട്ടം തൊഴിലാളികൾക്കൊപ്പം തേയില നുള്ളുന്ന ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ബിശ്വനാഥിലെ തോട്ടം തൊഴിലാളികൾക്കൊപ്പം തേയിലക്കൊട്ട തലയിലൂടെ തൂക്കിയിട്ട് തേയില നുള്ളുന്ന പ്രിയങ്കയുടെ വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പ്രദേശവാസികൾക്കൊപ്പം അവരുടെ
പരമ്പരാഗത ചടങ്ങുകളിലും പ്രിയങ്ക പങ്കെടുത്തു. കേരളത്തിലും തമിഴ്‌നാട്ടിലും തിരെഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി എത്തിയ രാഹുൽ ഗാന്ധിയും സമാനമായ പ്രചാരണരീതിയാണ് സ്വീകരിച്ചത്.
കേരളത്തിലെ മത്സ്യ തൊഴിലാളികൾക്കൊപ്പമുള്ള രാഹുലിന്റെ കടൽ യാത്രയും തമിഴ്നാട്ടിലെ വിദ്യാർത്ഥികൾക്കൊപ്പമുള്ള പുഷ് അപ്പുമെല്ലാം വാർത്തകളിൽ ഇടം പിടിച്ചിരുന്നു.