ജോഡോ യാത്രയിൽ പ്രിയങ്കാഗാന്ധിയും, മധ്യപ്രദേശിൽ നിന്ന് കുടുംബസമേതം റാലിയിൽ ചേർന്നു

അഭിറാം മനോഹർ| Last Modified വ്യാഴം, 24 നവം‌ബര്‍ 2022 (18:23 IST)
ഭാരത് ജോഡോ യാത്രയിൽ ആദ്യമായി പങ്കുചേർന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. മധ്യപ്രദേശിലെത്തിയ ജോഡോ യാത്രയിൽ കുടുംബസമേതമാണ് പ്രിയങ്ക പങ്കെടുത്തത്. മധ്യപ്രദേശിലെത്തിയ ജോഡോ യാത്രയുടെ രണ്ടാം ദിവസം ഖാണ്ഡവ ജില്ലയിലെ ബോർഗാവിൽ നിന്നാണ് രാഹുൽ ഗാന്ധി കാൽ നട ജാഥ ആരംഭിച്ചത്.

പ്രിയങ്ക ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മകന്‍ റെഹന്‍ എന്നിവരാണ് റാലിയിൽ രാഹുൽ ഗാന്ധിക്കൊപ്പം പങ്കെടുത്തത്. നാല് ദിവസം കൂടി പ്രിയങ്ക യാത്രയ്ക്കൊപ്പമുണ്ടാകും. രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും മധ്യപ്രദേശിൽ വെച്ച് ഭാരത് ജോഡോ യാത്രയിൽ ചേർന്നു.മധ്യപ്രദേശില്‍ നിന്ന് 380 കിലോമീറ്ററുകള്‍ പിന്നിട്ട് ഡിസംബര്‍ നാലിന് യാത്ര രാജസ്ഥാനില്‍ പ്രവേശിക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :