‘ബിജെപിക്ക് പാലായില്‍ നേട്ടമുണ്ടാക്കാന്‍ കഴിയില്ല, മത്സരിപ്പിക്കേണ്ടത് പൊതുസ്വതന്ത്രനെ’; പി സി ജോര്‍ജ്

 byelection  , bjp , pd george , UDF , LDF , ബിജെപി , കോണ്‍ഗ്രസ് , പാലാ , പി സി ജോര്‍ജ്
പാലാ| Last Modified വ്യാഴം, 29 ഓഗസ്റ്റ് 2019 (19:05 IST)
ബിജെപിയോടുള്ള ജനവികാരം മാറാതെ ബിജെപിക്ക് പാലായിലോ കേരളത്തിലോ നേട്ടമുണ്ടാക്കാനാവില്ലെന്ന് പിസി ജോര്‍ജ്. പാലാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തരുത്. എന്‍ഡിഎ ഒരു പൊതുസ്വതന്ത്രനെ മത്സരിപ്പിക്കുന്നതായിരിക്കും ഉചിതമെന്നും അദ്ദേഹം പറഞ്ഞു.

പാലായില്‍ ബിജെപിക്കാരനായ ഒരു സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നത് മുന്നണിക്ക് ദോഷം ചെയ്യും. ബിജെപി ഹിന്ദുത്വശക്തിയാണെന്ന വികാരമാണ് ജനങ്ങള്‍ക്കുള്ളത്. ഈ ചിന്താഗതി മാറാതെ പാലായിലോ കേരളത്തിലോ ബിജെപി നേട്ടമുണ്ടാക്കാന്‍ കഴിയില്ലെന്നും ജോര്‍ജ് വ്യക്തമാക്കി.

ഘടക കക്ഷികളുമായി ആലോചിച്ച് പാലായില്‍ സ്ഥാനാര്‍ഥിയെ കണ്ടെത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള വ്യക്തമാക്കിയിരുന്നു. ഈ മാസം 30ന് ചേരുന്ന എന്‍ഡി എ യോഗത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം ഉണ്ടാകും. ബിജെപി മികച്ച മുന്നേറ്റം നടത്തിയ മണ്ഡലങ്ങളിൽ ഒന്നാണ് പാലാ എന്നും ശ്രീധരൻ പിള്ള പറഞ്ഞു.

എൽഡിഎഫ് സ്ഥാനാർഥിയായി എൻസിപിയുടെ മാണി സി കാപ്പൻ മത്സരിക്കുമ്പോള്‍ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ യു ഡി എഫിന് കഴിഞ്ഞിട്ടില്ല. കേരളാ കോണ്‍ഗ്രസിലെ (എം) അധികാര വടം വലിയാണ് സ്ഥാനാര്‍ഥി നിര്‍ണയം വൈകിപ്പിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :