‘അയാൾ പല പെൺകുട്ടികളുടെയും ജീവിതം നശിപ്പിച്ചു, എന്നെ പീഡിപ്പിച്ചു’ - ബിജെപി നേതാവായ സ്വാമി ചിന്മയാനന്ദിനെതിരെ പരാതി നൽകിയ നിയമവിദ്യാര്‍ഥിനിയെ കാണില്ല, കേസ്

Last Modified ബുധന്‍, 28 ഓഗസ്റ്റ് 2019 (13:37 IST)
ഉത്തർപ്രദേശിൽ നിയമവിദ്യാർത്ഥിനിയെ കാണാതായ സംഭവത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ കേസെടുത്ത് പൊലീസ്. തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

നേരത്തെ, സ്വാമി ചിന്മായാനന്ദ് തന്നെ പീഡിപ്പിച്ചെന്ന ആരോപണവുമായി പെൺകുട്ടി ലൈവ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പെണ്‍കുട്ടിയെ കാണാതായത്. ചിന്‍മയാനന്ദ് ഡയറക്ടറായ എസ്എസ് ലോ കോളജിലെ വിദ്യാര്‍ഥിനിയെയാണ് കാണാതായത്.

ചിന്‍മയാനന്ദ് പല പെണ്‍കുട്ടികളുടേയും ജീവിതം നശിപ്പിച്ചെന്നും തന്നെ പീഡിപ്പിച്ചെന്നുമായിരുന്നു പെണ്‍കുട്ടിയുടെ ആരോപണം. അയാൾക്കെതിരെ താനുന്നയിക്കുന്ന ആരോപണങ്ങൾക്കെല്ലാം തെളിവുകൾ തന്റെ പക്കലുണ്ടെന്ന് പെൺകുട്ടി വീഡിയോയിൽ പറഞ്ഞിരുന്നു.

പൊലീസും ജില്ലാ മജിസ്‌ട്രേറ്റും മറ്റെല്ലാവരും തന്റെ ഭാഗത്താണെന്നും തന്നെ ആര്‍ക്കും ഒന്നും ചെയ്യാനാവില്ലെന്ന് സ്വാമി ഭീഷണിപ്പെടുത്തിയെന്നും തന്നെ കൊല്ലുമെന്ന് പറഞ്ഞുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പെൺകുട്ടിയെ കാണാതായത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :