രേണുക വേണു|
Last Modified വ്യാഴം, 10 മാര്‍ച്ച് 2022 (15:48 IST)
ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ തോല്‍വി അംഗീകരിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പോരാട്ടം തുടങ്ങിയിട്ടേ ഉളളൂവെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരാശപ്പെടരുതെന്നും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പ്രിയങ്ക പറഞ്ഞു. ജനവിധി മാനിക്കുന്നതിനൊപ്പം രാജ്യത്തിനും യുപിക്കും വേണ്ടിയുളള പോരാട്ട തുടര്‍ച്ചയ്ക്ക് തയ്യാറെടുക്കണമെന്നും പ്രിയങ്ക ആഹ്വാനം ചെയ്തു. 'സംസ്ഥാനത്ത് ദീര്‍ഘകാലമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇല്ലാതിരുന്നിട്ടും, ജനങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ പോരാടി. രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യമായ പൊതുസേവനത്തില്‍ പ്രതിജ്ഞാബദ്ധതയോടെയും നിലകൊണ്ടു, ഞാന്‍ ഇതില്‍ അഭിമാനിക്കുന്നു', പ്രിയങ്ക ട്വീറ്റ് ചെയ്തു.