ന്യൂഡല്‍ഹി|
JOYS JOY|
Last Modified തിങ്കള്‍, 14 ഡിസംബര്‍ 2015 (12:08 IST)
കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കര്‍ പ്രതിമ അനാച്‌ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. കൊല്ലത്തേത് സ്വകാര്യചടങ്ങാണെന്നും ചടങ്ങില്‍ പങ്കെടുക്കുന്നവരെ തീരുമാനിക്കേണ്ടത് സംഘാടകര്‍ ആണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അനൌദ്യോഗികമായി നല്കിയ വിശദീകരണത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഈ വിശദീകരണം നല്കിയത്. അതേസമയം, മുഖ്യമന്ത്രിയെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ പ്രതിപക്ഷ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ശബ്‌ദമുയര്‍ത്തി.
പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മുഖ്യമന്ത്രിയെ വിലക്കിയതിലൂടെ കേരളത്തിലെ ജനങ്ങളെ അപമാനിക്കുകയാണ് ചെയ്തിരിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ശബ്‌ദമാണ് മുഖ്യമന്ത്രിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം, വിഷയത്തില്‍ കെ സി വേണുഗോപാല്‍ എം പി അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കിയെങ്കിലും സ്പീക്കര്‍ സുമിത്ര മഹാജന്‍ അനുമതി നിഷേധിക്കുകയായിരുന്നു.