ഹോം വർക്ക് ചെയ്യാതെ ക്ലാസിൽ വന്നു; ശിക്ഷയായി പെൺകുട്ടികളുടെ വളകൾ ആൺകുട്ടികളെ ധരിപ്പിച്ചു; അധ്യാപകനെതിരെ അന്വേഷണം

കഴിഞ്ഞ വ്യാഴാഴ്ച മനുഭായ് പ്രജാപതി എന്ന അധ്യാപകനാണ് കുട്ടികളെ കൊണ്ട് ഇപ്രകാരം ചെയ്യിപ്പിച്ചെന്നാണ് പരാതി.

Last Updated: ചൊവ്വ, 23 ജൂലൈ 2019 (15:08 IST)
ഹോംവർക്ക് ചെയ്യാത്തതിന് പ്രൈമറി സ്കൂൾ വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകൻ വളകൾ ധരിപ്പിച്ചതായി പരാതി. ഹോംവർക്ക് ചെയ്യാതെ വന്ന ആറാം ക്ലാസിലെ മൂന്ന് കുട്ടികൾക്കാണ് ഇത്തരത്തിൽ ശിക്ഷ നൽകിയത്. മെഹസാന ജില്ലയിലെ ഗവൺമെന്റ് പ്രൈമറി നമ്പർ 3 സ്കൂളിലാണ് സംഭവം നടന്നത്. കഴിഞ്ഞ വ്യാഴാഴ്ച മനുഭായ് പ്രജാപതി എന്ന അധ്യാപകനാണ് കുട്ടികളെ കൊണ്ട് ഇപ്രകാരം ചെയ്യിപ്പിച്ചെന്നാണ് പരാതി. 
 
പെൺകുട്ടികളോട് വള ഊരി നൽകാൻ അധ്യാപകൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് എല്ലാവരുടെയും കാൺകെ വള ധരിക്കണമെന്ന് ആൺകുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ വെള്ളിയും ശനിയും ആൺകുട്ടികൾ സ്കൂളിൽ പോയില്ല. തങ്ങൾക്ക് സ്കൂളിൽ പോകാൻ നാണക്കെടാണെന്നാണ് ആൺകുട്ടികൾ രക്ഷിതാക്കളോട് പറഞ്ഞത്. 
 
തുടർന്ന് രക്ഷിതാക്കൾ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി. തുടർന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിന് പിന്നാലെ അധ്യാപകനെ നിർബന്ധ അവധിയിൽ അയച്ചു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :