1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. America warning to iran will not hesitate to do ground invasion

USA - Iran : അതിനും മടിക്കില്ല, കരസേനയെ ഇറക്കുമെന്ന വാർത്തകൾ തള്ളാതെ പെൻ്റഗൺ

യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ സജീവമാണെങ്കിലും സൈനികനീക്കങ്ങളില്‍ പിന്നോട്ടില്ലെന്നാണ് പെന്റഗണ്‍ നല്‍കുന്നത്.

US Army, Marine Deployed in middle east,Middle east crisis, Iran- USA war
വാഷിംഗ്ടണ്‍: ഇറാനുമായുള്ള നേരിട്ടുള്ള യുദ്ധത്തില്‍ കരസേനയെ വിന്യസിക്കുന്ന കാര്യം തള്ളിക്കളയാനാവില്ലെന്ന  നിലപാടുമായി അമേരിക്കന്‍ പ്രതിരോധ മന്ത്രാലയമായ പെന്റഗണ്‍. ആവശ്യമെങ്കില്‍ ഇറാനിയന്‍ മണ്ണില്‍ നേരിട്ട് സൈനിക ഇറങ്ങുന്നതിനും അമേരിക്ക മടിക്കില്ലെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ സജീവമാണെങ്കിലും സൈനികനീക്കങ്ങളില്‍ പിന്നോട്ടില്ലെന്നാണ് പെന്റഗണ്‍ നല്‍കുന്നത്.
 
രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം വാഷിംഗ്ടണില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഹെഗ്സെത്ത് അമേരിക്കയുടെ നയം വ്യക്തമാക്കിയത്. 'ഒരു യുദ്ധത്തില്‍ വിജയിക്കാന്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ മുന്‍കൂട്ടി വെളിപ്പെടുത്തുന്നത് ശത്രുവിനെ സഹായിക്കുന്നതിന് തുല്യമാണ്. അതിനാല്‍ കരസേനയെ വിന്യസിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം നല്‍കുന്നില്ലെങ്കിലും, പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരം ഏത് കടുത്ത നടപടിക്കും സൈന്യം സജ്ജമാണ്,' അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച മിഡില്‍ ഈസ്റ്റിലെ യുഎസ് സൈനിക കേന്ദ്രങ്ങളില്‍ താന്‍ രഹസ്യ സന്ദര്‍ശനം നടത്തിയതായും അദ്ദേഹം വെളിപ്പെടുത്തി.
 
യുഎസ് സൈനിക മേധാവി ജനറല്‍ ഡാന്‍ കെയ്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ഒരു മാസമായി ഇറാനെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണങ്ങളുടെയും മിസൈല്‍ ആക്രമണങ്ങളുടെയും കണക്കുകള്‍ അദ്ദേഹം പുറത്തുവിട്ടു. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍, ഡ്രോണ്‍ നിര്‍മ്മാണ ശാലകള്‍, ലോജിസ്റ്റിക് ശൃംഖലകള്‍ എന്നിവയുള്‍പ്പെടെ 11,000 ലക്ഷ്യസ്ഥാനങ്ങള്‍ തകര്‍ത്തതായി യുഎസ് സൈനിക മേധാവി അവകാശപ്പെട്ടു.പേര്‍ഷ്യന്‍ കടലില്‍ മൈനുകള്‍ വിന്യസിക്കാനുള്ള ഇറാന്റെ നാവികസേനാ ശേഷി അമേരിക്കന്‍ സൈന്യം ഇല്ലാതാക്കിയതായും അമേരിക്ക വ്യക്തമാക്കി.
 
 
അടുത്ത ലേഖനം
ലൈംഗികാതിക്രമക്കേസിലെ അറസ്റ്റിന് പിന്നാലെ സംവിധായകൻ രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം, ഹൃദയസംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ