പ്രത്യുഷ ബാനര്‍ജിയുടെ മരണം: കാമുകന്‍ രാഹുല്‍ രാജ് സിംഗിനെ ഏപ്രില്‍ 18 വരെ അറസ്റ്റ് ചെയ്യില്ല

പ്രത്യുഷ ബാനര്‍ജിയുടെ മരണം: കാമുകന്‍ രാഹുല്‍ രാജ് സിംഗിനെ ഏപ്രില്‍ 18 വരെ അറസ്റ്റ് ചെയ്യില്ല

മുംബൈ| JOYS JOY| Last Updated: ചൊവ്വ, 12 ഏപ്രില്‍ 2016 (18:27 IST)
പ്രത്യുഷ ബാനര്‍ജിയുടെ മരണവുമായി ബന്ധപ്പെട്ട് കാമുകന്‍ രാഹുല്‍ രാജ് സിംഗിനെ ഏപ്രില്‍ 18 വരെ അറസ്റ്റ് ചെയ്യുന്നതിന് വിലക്ക്. ബോംബെ ഹൈക്കോടതിയാണ് ഇന്ന് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ച ഹൈക്കോടതി ഏപ്രില്‍ 18 വരെ അറസ്റ്റ് ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍, 18ആം തിയതി വരെ എല്ലാ ദിവസവും രാഹുല്‍ പൊലീസ് സ്റ്റേഷനിലെത്തി ഒപ്പു വെയ്ക്കണം. കൂടാതെ, 30, 000 രൂപ കെട്ടിവെയ്ക്കുകയും വേണം. എല്ലാ ദിവസം രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ പൊലീസ് സ്റ്റേഷനില്‍ എത്തണമെന്നാണ് രാഹുലിന് നല്കിയിരിക്കുന്ന നിര്‍ദ്ദേശം.

പ്രത്യുഷ ബാനര്‍ജി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന്‍ രാഹുലിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രത്യുഷയെ ഭീഷണിപ്പെടുത്തിയതിനും മര്‍ദ്ദിച്ചതിനും രാഹുലിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

പ്രത്യുഷയുടെ മരണത്തെ തുടര്‍ന്ന് പൊലീസ് രാഹുലിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രത്യുഷയെ ഭീഷണിപ്പെടുത്തിയതിനും മര്‍ദ്ദിച്ചതിനും രാഹുലിനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. പ്രത്യുഷയുടെ സുഹൃത്തുക്കള്‍ അടക്കം പന്ത്രണ്ടോളം പേരുടെ മൊശി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :