ആത്മഹത്യ ഒഴിവാക്കാന്‍ സീലിങ്ങ് ഫാനുകള്‍ നിരോധിക്കണമെന്ന് പ്രധാനമന്ത്രിയോട് രാഖി സാവന്ത്

രാജ്യത്ത് ദിവസേന പെണ്‍കുട്ടികള്‍ സിംലിംഗ് ഫാനുകളില്‍ തൂങ്ങി മരിക്കുന്ന സാഹചര്യത്തില്‍ വീടുകളിലുള്ള സീലിംഗ് ഫാനുകള്‍ നിരോധിക്കണമെന്ന് രാഖി സാവന്ത്. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നതായും രാഖി പറഞ്ഞു.

മുംബൈ, രാഖി സാവന്ത്, പ്രധാനമന്ത്രി, പ്രത്യുഷ ബാനര്‍ജി Mumbai, Rakhi Savanth, Prime Minister, Prathwisha Banerji
മുംബൈ| rahul balan| Last Modified ബുധന്‍, 6 ഏപ്രില്‍ 2016 (11:46 IST)

രാജ്യത്ത് ദിവസേന പെണ്‍കുട്ടികള്‍ സിംലിംഗ് ഫാനുകളില്‍ തൂങ്ങി മരിക്കുന്ന സാഹചര്യത്തില്‍ വീടുകളിലുള്ള സീലിംഗ് ഫാനുകള്‍ നിരോധിക്കണമെന്ന് രാഖി സാവന്ത്.
ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നതായും രാഖി പറഞ്ഞു.

രാജ്യത്ത് ഭാരത് മാതാ ശ്ലോകം ഉരുവിടുന്നതിനേക്കാള്‍ പ്രധാന്യമുള്ള കാര്യമാണ് സീലിംഗ് ഫാന്‍ നിരോധിക്കേണ്ടതെന്ന് രാഖി പറഞ്ഞു.

സിംലിംഗ് ഫാനുകളില്‍ തൂങ്ങി മരിക്കുന്നവരുടെ എണ്ണം കൂടിവരുന്നത് നിസാരമായി കാണാന്‍ കഴിയില്ല. അതുകൊണ്ട് ആത്മഹത്യ തടയുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ വീടുകളില്‍ സീലിംഗ് ഫാനുകള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് രാഖി പറഞ്ഞു. മുംബൈയില്‍ ഒരു പത്ര സമ്മേളനത്തിനിടെയാണ് രാഖി സാവന്തിന്റെ പ്രസ്താവന. സീലിങ്ങ് ഫാനുകള്‍ നിരോധിക്കുമ്പോള്‍ അതിന് പകരമായി ടേബിള്‍ ഫാനുകളോ എയര്‍ കണ്ടീഷണറുകളോ ഉപയോഗിക്കണം എന്നും രാഖി പറയുന്നു. പ്രത്യുഷ ബാനര്‍ജിയുടെ കുടുംബത്തിന് സര്‍ക്കാര്‍ അഞ്ചു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും രാഖി ആവശ്യപ്പെട്ടു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :