തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങളുടെ ബുദ്ധികേന്ദ്രമായ പ്രശാന്ത് കിഷോര്‍ ഇനി നിതിഷിന്റെ ഉപദേശകന്‍

ന്യൂഡല്‍ഹി| JOYS JOY| Last Modified വെള്ളി, 22 ജനുവരി 2016 (16:06 IST)
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ നിതിഷ് കുമാറിന് വമ്പന്‍ വിജയത്തിനുള്ള വഴികള്‍ പറഞ്ഞു കൊടുത്ത് പ്രശാന്ത് കിഷോര്‍ ഇനി മുഖ്യമന്ത്രി നിതിഷ് കുമാറിന്റെ ഉപദേഷ്‌ടാവ് ആയിരിക്കും. കാബിനറ്റ് മന്ത്രിക്ക് തുല്യമായ പദവിയിലാണ് പ്രശാന്ത് കിഷോറിനെ ഉപദേഷ്‌ടാവായി നിയമിച്ചിരിക്കുന്നത്.

വ്യാഴാഴ്ച രാത്രിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. ഇതോടെ, നയരൂപീകരണത്തിലും നടപ്പാക്കലിലും മുഖ്യമന്ത്രിയുടെ പ്രധാന ഉപദേഷ്‌ടാവ് ആയിരിക്കും പ്രശാന്ത് കിഷോര്‍.

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് മികച്ച വിജയം നേടാന്‍ കഴിഞ്ഞത് പ്രശാന്തിന്റെ ബുദ്ധിയില്‍ ഉദിച്ച തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഫലം കൂടിയായിരുന്നു. 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിയുടെ മുഖ്യ പ്രചാരകനായിരുന്നു കിഷോര്‍.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിലും അസമിലും ഭരണകക്ഷികള്‍ക്ക് തന്റെ സേവനം കിഷോര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :