മദ്യനിരോധനം വരുത്തുന്ന സാമ്പത്തികബാധ്യത മറി കടക്കാന്‍ നിതീഷിന്റെ പുതിയ തന്ത്രങ്ങള്‍; ബിഹാറില്‍ സമൂസയ്ക്കും കച്ചോരിക്കും ആഡംബരനികുതി

പാട്‌ന| JOYS JOY| Last Modified ബുധന്‍, 13 ജനുവരി 2016 (16:49 IST)
ബിഹാറില്‍ സമൂസയും കച്ചോരിയും ഉള്‍പ്പെടെയുള്ള പലഹാരങ്ങള്‍ക്കും മധുരപലഹാരങ്ങള്‍ക്കും ആഡംബരനികുതി ഏര്‍പ്പെടുത്തും. സംസ്ഥാനത്ത് മദ്യനിരോധനം പ്രാവര്‍ത്തികമാക്കുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തികബാധ്യത മറികടക്കുന്നതിനാണ് നിതീഷ് സര്‍ക്കാരിന്റെ ഈ
പുതിയ നീക്കം.

ഏപ്രില്‍ ഒന്നു മുതല്‍ മദ്യനിരോധനം നിലവില്‍ വരുമ്പോള്‍ ഏകദേശം 4000 കോടി രൂപയുടെ നഷ്‌ടമാണ് സര്‍ക്കാര്‍ നേരിടേണ്ടി വരിക. ഇതിനെ മറികടക്കുന്നതിന്റെ ഭാഗമായാണ് ഉള്‍പ്പെടെയുള്ള പലഹാരങ്ങള്‍ക്ക് ആഡംബര നികുതി ഏര്‍പ്പെടുത്തുന്നത്.

കിലോയ്ക്ക് അഞ്ഞൂറു രൂപയ്ക്ക് മുകളിലുള്ള മധുരപലഹാരങ്ങള്‍ക്ക് 13.5 ശതമാനം നികുതി ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. കൂടാതെ, സമൂസ, കച്ചോരി, ബ്രാന്‍ഡ് നമ്കീന്‍ എന്നിവയ്ക്കും 13.5 % നികുതി ഏര്‍പ്പെടുത്തും.

മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഉണങ്ങിയ പഴങ്ങളും പുതിയ നികുതിയുടെ പരിധിയില്‍ വരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :