ന്യൂഡല്‍ഹി|
jibin|
Last Modified ചൊവ്വ, 9 സെപ്റ്റംബര്‍ 2014 (11:27 IST)
ടുജി കേസില്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയ്ക്ക് സുപ്രീം കോടതിയുടെ കടുത്ത വിമര്‍ശനം. ടുജി കേസില്‍ ആരോപണം നേരിടുന്ന ഒരു കമ്പനി ഉദ്യോഗസ്ഥര്‍ രഞ്ജിത് സിന്‍ഹയുമായി കണ്ടതും സംസാരിച്ചതുമാണ് സുപ്രീം കോടതിയുടെ വിമര്‍ശനത്തിന് കാരണമായത്. പ്രശാന്ത്ഭൂഷനാണ് രഞ്ജിത് സിന്‍ഹക്കെതിരെ തെളിവുകള്‍ സുപ്രീം കോടതിക്ക് കൈമാറിയത്. ഈ തെളിവുകള്‍ വളരെ ഗൌരവമേറിയതാണെന്നും. കേസ് അട്ടിമറിക്കാൻ ആരെയും അനുവദിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
രഞ്ജിത് സിന്‍ഹയുടെ വസതിയിലെ ഒറിജിനല്‍ വിസ്റ്റര്‍ ഡയറിയാണ് പ്രശാന്ത് ഭൂഷണ് സുപ്രീംകോടതിക്ക് തെളിവായി കൈമാറിയത്. 1.76 ലക്ഷം കോടിരൂപയുടെ അഴിമതി നടന്ന ടുജി കേസില്‍ രഞ്ജിത് സിന്‍ഹയും ഒരു കമ്പനി ഉദ്യോഗസ്ഥനും പലതവണ കണ്ടുമുട്ടിയെന്നതിന് തെളിവാണ് വിസ്റ്റര്‍ ഡയറിയെന്ന് പ്രശാന്ത് ഭൂഷണ് കോടതിയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പത്ത് ദിവസത്തിനകം വിശദീകരണം നല്കാന് രഞ്ജിത് സിന്‍ഹയോട് കോടതി ആവശ്യപ്പെട്ടു. വിശിദീകരണം കിട്ടിയ ശേഷം ആവശ്യമായ തീരുമാനവും അന്വേഷണത്തില്‍ നിന്ന് രഞ്ജിത് സിന്‍ഹയെ മാറ്റുന്ന കാര്യവും പരിഗണിക്കാമെന്ന് കോടതി പറഞ്ഞു.
കല്‍ക്കരി കേസില്‍ പെട്ടവരും സിന്‍ഹയെ കണ്ടുവെന്ന് പ്രശാന്ത് ഭൂഷണ് കോടതിയില്‍ പറഞ്ഞു. വിസ്റ്റര്‍ ഡയറി എങ്ങനെയാണ് ലഭിച്ചതെന്ന കോടതിയുടെ ചോദ്യത്തിന് അജ്ഞാതരായ ചിലര്‍ തന്റെ ഓഫിസില്‍ എത്തിച്ചതാണു ഡയറി എന്നാണ് പ്രശാന്ത് ഭൂഷണ് കോടതിയില്‍ പറഞ്ഞു.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.