ന്യൂഡല്‍ഹി|
jibin|
Last Modified ചൊവ്വ, 9 സെപ്‌റ്റംബര്‍ 2014 (08:10 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന വിധിക്കെതിരെയുള്ള കേരളത്തിന്റെ പുന:പരിശോധന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ആര്‍എം ലോധയുടെ നേതൃത്വത്തിലുള്ള ബെഞ്ച് മുമ്പാകെയാണ് കേരളത്തിന്റെ പുനപരിശോധന ഹര്‍ജി പരിഗണനയ്ക്കു വരുന്നത്. കേസില്‍ കേരളത്തിന്റെ വാദങ്ങള്‍ മുഴുവന്‍ തള്ളി വിധിപറഞ്ഞതും ഇതേ ബെഞ്ച് തന്നെയാണ്.
മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയും തമിഴ്നാടും തമ്മിലുള്ള ജലംപങ്കുവയ്ക്കല്‍ കരാറിന്റെ സാധുത എന്നീ കാര്യങ്ങളാവും കേരളം വാദിക്കുക. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉന്നതാധികാര സമിതി അണക്കെട്ടിലെ പരമാവധി പ്രളയസാധ്യതയെക്കുറിച്ചു പരിഗണിച്ച കണക്കുകള്‍ സംബന്ധിച്ച വിയോജിപ്പ് ഉന്നയിക്കാന്‍ കേരളത്തിന് അവസരം ലഭിച്ചില്ലെന്നും.
കണക്കുകള്‍ ചര്‍ച്ച ചെയ്യുകപോലുമുണ്ടായില്ലെന്നുമാണ് പുനഃപരിശോധന ഹര്‍ജിയിലെ കേരളത്തിന്റെ ആരോപണം. പുനഃപരിശോധനാ ഹര്‍ജി ജഡ്ജിമാരുടെ ചേംബറില്‍ തീര്‍പ്പാക്കുന്നതിനു പകരം പരസ്യവാദം വേണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
1886ല്‍ തമിഴ്നാടുമായി ബ്രിട്ടീഷ് സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ നിയമപരമായി നിലനില്‍ക്കുന്നതല്ല. ഡാം സുരക്ഷിതമാണെന്നു കണ്ടത്തെിയതില്‍ കോടതിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് മാത്രമാണ് അടിസ്ഥാനമാക്കിയത് തുടങ്ങിയ വാദങ്ങളാണ് പുനപരിശോധന ഹരജിയില്‍ കേരളം മുഖ്യമായി ഉന്നയിച്ചിട്ടുള്ളത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.