അടിയൊഴിയാതെ ആം ആദ്മി പാര്‍ട്ടി, കെജ്രിവാള്‍ ഏകാധിപതിയെന്ന് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി| VISHNU N L| Last Modified വെള്ളി, 27 മാര്‍ച്ച് 2015 (19:53 IST)
ആം ആദ്മി പാര്‍ട്ടിയില്‍ പിളര്‍പ്പ് കൂടുതല്‍ ശക്തമാക്കിക്കൊണ്ട് പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനെ ഏകാധിപതി എന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രശാന്ത് ഭൂഷണ്‍ രംഗത്ത്. ഡല്‍ഹിയില്‍ നടത്തിയ പത്ര സമ്മേളനത്തിലാണ് പ്രശാന്ത് ഭൂഷണ്‍ കെജ്രിവാളിനെ ഏകാധിപതി എന്ന് വിശേഷിപ്പിച്ചത്. യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും സന്തോഷത്തോടെ പുറത്തു പോകണമെന്ന് കുമാര്‍ വിശ്വാസ് ആവശ്യപ്പെട്ടതിനു തൊട്ടു പിന്നാലെ നടത്തിയ പത്ര സമ്മെളനത്തിലാണ് കെജ്രിവാളിനെതിരെ പ്രശാന്ത് ഭൂഷണ്‍ രൂക്ഷമായി പ്രതികരിച്ചത്.

കെജരിവാള്‍ ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നത്, ഏകാധിപത്യപരമായ തീരുമാനങ്ങളും എതിരഭിപ്രായം പറയുന്നവരെ സംഘത്തില്‍ ഉള്‍പ്പെടുത്താത്തതും
കെജരിവാളിന്റെ രണ്ട് ന്യൂനതകളാണെന്ന്
അദ്ദേഹത്തെ മനസ്സിലാക്കിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ തീരുമാനങ്ങള്‍ അംഗീകരിക്കാത്ത ഒരു സംഘടനയിലും ഇതുവരെ പ്രവര്‍ത്തിച്ചിട്ടിലെന്നായിരുന്നു കെജരിവാളിന്റെ മറുപടിയെന്ന് പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ കൂട്ടുപിടിക്കണമെന്ന് കെജരിവാള്‍ വാശിപിടിച്ചിരുന്നെന്ന് ഭൂഷണ്‍ ആരോപിച്ചു . ഇതിനെതിരെ മറ്റ് നേതാക്കള്‍ പ്രതികരിച്ചപ്പോള്‍ താന്‍ നാഷണല്‍ കണ്‍വീനറാണെന്നും
തന്റെ തീരുമാനം നടപ്പില്‍ വരുത്തുമെന്നും കെജരിവാള്‍ പറഞ്ഞുവെന്നും ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെ പച്ചക്കള്ളങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് പ്രശാന്ത് ഭൂഷണൊപ്പമുണ്ടായിരുന്ന യോഗേന്ദ്ര യാദവ് ആരോപിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :