ന്യൂഡല്‍ഹി|
Last Modified വ്യാഴം, 26 മാര്‍ച്ച് 2015 (12:37 IST)
ഡെല്‍ഹിയില്‍ ജലക്ഷാമം നേരിടുകയാണെങ്കില്‍ സാധാരണ ജനങ്ങളുടെ വിഹിതത്തിനൊപ്പം വിഐപികളുടെയും വിഹിതം റദ്ദാക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ജലബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി.
വെള്ളത്തിനുമേല്‍ രാഷ്ട്രീയമുണ്ടാകില്ല. ഈ വര്‍ഷം ജല ദൗര്‍ലഭ്യമുണ്ടായാല്‍
അത് എല്ലാവരും അനുഭവിക്കുന്നുണ്ടെന്ന് ഡല്‍ഹി ജലബോര്‍ഡ് ഉറപ്പുവരുത്തണമെന്ന് കെജ്രിവാള്‍ പഞ്ഞു. ജലക്ഷാമമുണ്ടായാല്‍ താനടക്കമുള്ള വി.ഐപികളും അത് അനുഭവിക്കണം.
പ്രധാനമന്ത്രിയേയും പ്രസിഡന്റിനേയും എംബസികളേയും അടിയന്തിര സേവനങ്ങളേയും മാത്രമാണ് ഇതില്‍ നിന്നും ഒഴിവാക്കുക കെജ്രിവാള്‍
പറഞ്ഞു. ജലം വിട്ടുനല്‍കാതെ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ എ.എ.പി സര്‍ക്കാരിനേയും കെജ്രിവാള്‍ വിമര്‍ശിച്ചു.