ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ശനി, 7 ജൂണ്‍ 2014 (08:14 IST)
സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരേ കടുത്ത വിമര്‍ശനം. വിശ്വാസ്യത ഇല്ലാത്ത പാര്‍ട്ടികളുമായി ചേര്‍ന്ന് യാഥാര്‍ത്ഥ്യ ബോധമില്ലാതെ ദേശീയ തലത്തില്‍ മൂന്നാം ബദലിന് ദേശീയ നേതൃത്വം ശ്രമിച്ചത് പാര്‍ട്ടിയു
ടെ വിശ്വാസ്യതയെ ബാധിച്ചതായാണ് പിബി യോഗത്തില്‍ ഉയര്‍ന്ന പൊതുവികാരം.
മൂന്നാം ബദലിന് മുന്‍കൈയ്യെടുത്തത് കാരാട്ടായതിനാല്‍ ഇദ്ദേഹത്തിന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ കഴിയില്ല. എന്നാല്‍ ബംഗാളില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിന്റെ പശ്‌ചാത്തലത്തില്‍ പിബിയില്‍ നിന്ന് ഒഴിയാന്‍ തയ്യാറാണെന്ന് ബംഗാളിന്റെ ചുമതലയുളള പിബി അംഗം സീതാറാം യെച്ചൂരിയുടെ നിലപാട് കാരാട്ട് തള്ളിക്കളഞ്ഞു.
തിരഞ്ഞെടുപ്പു പരാജയത്തിന്റെ പേരില്‍ പാര്‍ട്ടി പദവികള്‍ ഒഴിയുന്നത് കമ്മ്യൂണിസ്‌റ്റു രീതിയില്ലെന്നും പാര്‍ട്ടി തീരുമാനങ്ങള്‍ കൂട്ടുത്തരവാദിത്വം ആണെന്നുമുളള ഉറച്ച നിലപാടാണ് കഴിഞ്ഞ യോഗത്തിലെന്നപോലെ ഇന്നലത്തെ യോഗത്തിലും പ്രകാശ്
കാരാട്ട് സ്വീകരിച്ചത്.
തമിഴ്നാട്, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അപ്രായോഗികമായ നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്.
സ്വാഭാവികമായും ഉണ്ടായേക്കാവുന്ന സാഹചര്യങ്ങള്‍ മുന്‍കൂട്ടി കാണുന്നതില്‍ നേതൃത്വം പരാജയപ്പെട്ടതായും വിമര്‍ശനമുണ്ടായി.
പശ്ചിമ ബംഗാളിലെ പരാജയത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ വീഴ്‌ച അംഗീകരിക്കുന്ന വിലയിരുത്തലാണ് പിബിയില്‍ ഉണ്ടായത്.
പാര്‍ട്ടിക്ക് വോട്ടു ചെയ്‌തിരുന്ന ഒരു വിഭാഗം ബിജെപിയിലേക്കു നീങ്ങുന്നതിനെ അതീവ ഗൗരവമായി കണ്ട് അതിനു തടയിടാനുള്ള പരിപാടികള്‍ നടപ്പാക്കാനും ധാരണയായി.