1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam local News

വെള്ളംകുടിക്കുന്നതിനിടെ വെപ്പുപല്ല് അന്നനാളത്തില്‍ കുടുങ്ങി; തൃശൂരില്‍ 35കാരന് ദാരുണാന്ത്യം

Ernakulam
വെള്ളംകുടിക്കുന്നതിനിടെ വെപ്പുപല്ല് അന്നനാളത്തില്‍ കുടുങ്ങി തൃശൂരില്‍ 35കാരന് ദാരുണാന്ത്യം. കനകമല സ്വദേശി ജസ്റ്റിനാണ് മരിച്ചത്. കഴിഞ്ഞമാസം 30നായിരുന്നു വെപ്പുപല്ല് ഇളകി അന്നനാളത്തില്‍ കുടുങ്ങിയത്. ഇതേുടര്‍ന്ന് കഴിഞ്ഞ തിങ്കളാണ് അന്നനാളം മുറിച്ച് പല്ല് പുറത്തെടുത്തിരുന്നു. 
 
എന്നാല്‍ ഇതിനു പിന്നാലെ അണുബാധ ഉണ്ടാകുകയും ജസ്റ്റിന്‍ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ചാലക്കുടി മാര്‍ക്കറ്റിലെ ഓട്ടോ ഡ്രൈവറാണ് ജസ്റ്റിന്‍. 
അടുത്ത ലേഖനം
സെൻസെക്‌സ് 381 പോയന്റ് നേട്ടത്തിൽ ക്ലോസ് ചെയ്‌തൂ, നിഫ്റ്റി റെക്കോഡ് ഉയരത്തിൽ