1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Poverty doubled in India in 2020

രാജ്യത്തെ പിന്നോട്ടടിച്ച് ദാരിദ്ര്യം; ഒരു വര്‍ഷംകൊണ്ട് ദരിദ്രരുടെ എണ്ണം ഇരട്ടിയായി

Poverty
കഴിഞ്ഞ ഒരുവര്‍ഷം കൊണ്ട് രാജ്യത്തെ ദാരിദ്ര്യം ഇരട്ടിയായി ഉയര്‍ന്നു. ഇന്ത്യയില്‍ ദരിദ്രരുടെ എണ്ണം ആറ് കോടിയില്‍ നിന്ന് 13.4 കോടിയായി ഉയര്‍ന്നെന്ന് പഠനം. അമേരിക്ക ആസ്ഥാനമായ പ്യൂ റിസര്‍ച്ച് സെന്ററിന്റേതാണ് പഠനം. കോവിഡ് മഹാമാരിയാണ് രാജ്യത്ത് ദരിദ്രരുടെ എണ്ണം കൂടാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. കോവിഡ് രണ്ടാം തരംഗം ഈ സ്ഥിതി കൂടുതല്‍ രൂക്ഷമാക്കിയേക്കും. 
 
രണ്ട് ഡോളറോ (150 രൂപ) അതില്‍ താഴെയോ ദിവസവരുമാനമുള്ള ആളുകളെയാണ് ഈ പഠനത്തില്‍ ദരിദ്രരായി കണക്കാക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം മാത്രം രാജ്യത്തെ ദരിദ്രരുടെ എണ്ണം 7.5 കോടി വര്‍ധിച്ചു. ജിഡിപിയിലെ ഇടിവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു. 
 
അടുത്ത ലേഖനം
കെ.ആര്‍.ഗൗരിയമ്മ ആശുപത്രിയില്‍