Sumeesh|
Last Modified ചൊവ്വ, 10 ജൂലൈ 2018 (16:11 IST)
പുക പരിശോധിച്ച സർട്ടിഫിക്കെറ്റ് ഇല്ലെങ്കിൽ ഇനിമുതൽ വഹനം
ഇൻഷൂർ ചെയ്യാനാകില്ല. ഇതു സംബന്ധിച്ച് ഇൻഷുറൻസ് റഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ജനറൽ ഇൻഷുറൻസ് കമ്പനികൾക്ക് നിർദേശം നൽകി.
മാനദണ്ഡങ്ങൾ പാലിച്ചുള്ള പുക പരിശോധനാ സർട്ടിഫിക്കറ്റ് വാഹന ഉടമ നിർബന്ധമായും സൂക്ഷിച്ചിരിക്കേണ്ടതാണെന്ന സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്നാണ് ഇത്തരമൊരു നടപടിയിലേക്ക് ഇൻഷുറൻസ് റഗുലേറ്ററി ആന്റ് ഡവലെപ്മെന്റ് അഥോറിറ്റി നീങ്ങാൻ കാരണം.
സർട്ടിഫിക്കറ്റ് ഇല്ലാത്ത പക്ഷം മോട്ടോർ വാഹന
നിയമ പ്രകാരമുള്ള നടപടികൾ സ്വീകരിക്കണം എന്നും സുപ്രീം കോടതിയുടെ ഉത്തരവിൽ പറയുന്നുണ്ട്.