Sumeesh|
Last Modified ചൊവ്വ, 10 ജൂലൈ 2018 (15:16 IST)
വീട്ടുജോലി വാഗ്ദാനം നൽകി മസ്കറ്റിലെത്തിച്ച് പീഡനത്തിനിരയാക്കിയതായി കൊല്ലം സ്വദേശിനിയുടെ പരാതി. മസ്കറ്റിലെത്തിയ യുവതിയെ നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
വീട്ടു ജോലി വാഗ്ദാനം ചെയ്താണ് തന്നെ മസ്കറ്റിലെത്തിച്ചതെന്നും. മസ്കറ്റിലെത്തിയ ശേഷം തന്നെ പീഡനത്തിരയാക്കുകയായിരുന്നു എന്നും യുവതി പൊലീസിന് മൊഴി നൽകി. നിരവധി സ്ത്രീകൾ സമാനമായ രീതിയിൽ പീഡനത്തിനരയായതായും യുവതി പരാതിയിൽ പറയുന്നുണ്ട്.