അനുബന്ധ വാര്‍ത്തകള്‍
- അമിതവണ്ണം കുറക്കാൻ കറുത്ത പൊന്ന് !
- അറിഞ്ഞിരിക്കാം വീടുകളിൽ ക്ലോക്കുകൾ സ്ഥാപിക്കാൻ പാടില്ലാത്ത ഇടങ്ങൾ
- അഭിമന്യുവിന്റെ കൊലപാതകം: പോപ്പുലർ ഫ്രണ്ട് ഏരിയ പ്രസിഡന്റ് അറസ്റ്റിൽ
- മോഹൻലാലിനെ തള്ളി പത്മപ്രിയ; പാർവതി മത്സരിക്കാൻ സന്നദ്ധത അറിയിച്ചത് സെക്രട്ടറിയോട്
- കായംകുളം കൊച്ചുണ്ണിയുടെ വീര കഥപറയാൻ ആദ്യ ട്രെയിലർ എത്തി
അലഹബാദിന്റെ പേര് ‘പ്രയാഗ്‘ എന്നാക്കി മാറ്റാൻ നീക്കം
ലക്നൌ: ഉത്തർപ്രദേശിലെ അലഹബാദിന്റെ പേര് പ്രയാഗ് എന്നാക്കി മാറ്റാൻ ശുപാർശ നൽകിയതായി ഉത്തർപ്രദേശ് ആരോഗ്യ മന്ത്രി സിദ്ധാർഥ് നാഥ് സിങ്. ഇക്കാര്യം സംബന്ധിച്ച് ഗവർണർ രാം നായിക്കിന് കത്ത് നൽകിയതായും അദ്ദേഹം പറഞ്ഞു.
പതിനാറാം നൂറ്റാണ്ടിൽ അലഹബാദിന്റെ പേര് പ്രയാഗ് എന്നായിരുന്നു പിന്നീട് മുഗൾ സാമ്രജ്യത്തിനു കീഴിലായപ്പോഴാണ് പെര് ‘ലഹബാദ്‘ എന്നാക്കിത്. ഇത് ലോപിച്ചാണ് അലഹബാദ് ആയി മാറിയത്. അതിനാൽ പേര് പഴയ പടി പുനഃസ്ഥാപിക്കണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
നേരത്തെ ബോംബെ എന്ന പേര് മാറ്റി മുംബൈ എന്നാക്കാൻ മുൻകൈയെടുത്ത ആളാണ് ഇപ്പോഴത്തെ യു പി ഗവർണർ രാം നായിക് അടുത്ത വർഷം അലഹബാദിൽ വച്ചു നടക്കുന്ന കുംഭമേളക്ക് മുൻപ് തന്നെ പേര് മാറ്റിയേക്കും എന്നാണ് ലഭിക്കുന്ന സൂചന. നേരത്തെ മുഹൾസരായി റെയിൽവേ സ്റ്റേഷന്റെ പേരും സമാനമായ രീതിയിയിൽ യു പി സർക്കാർ മാറ്റം വരുത്തിയിരുന്നു.