പോളിംഗ് വര്‍ധനയില്‍ മാവോയിസ്റ്റുകള്‍ക്ക് ആശങ്ക

Last Modified ശനി, 3 മെയ് 2014 (11:40 IST)
തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും തെരഞ്ഞെടുപ്പു പ്രക്രിയയില്‍ ആദിവാസികള്‍ സജീവമായി പങ്കെടുത്തതില്‍ ആശങ്കയിലായിരിക്കുകയാണ് ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് നേതാക്കള്‍. ഇന്റലിജന്‍സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇത് വിലയിരുത്താനായി നേതാക്കള്‍ യോഗം ചേര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നിരോധിക്കപ്പെട്ട സി.പി.ഐ(മാവോവാദി) വിഭാഗം നേതാക്കള്‍ ദണ്ഡകാരണ്യ മേഖലയില്‍ യോഗം ചേര്‍ന്നെന്നും ബഹിഷ്‌കരണനിര്‍ദേശം ലംഘിച്ച് വോട്ട് ചെയ്തതിനെക്കുറിച്ച് ഗ്രാമീണരോട് ചോദിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സുപ്രധാന മാവോയിസ്റ്റ് മേഖലകളായ ബസ്തര്‍, കാങ്കര്‍ എന്നിവിടങ്ങളില്‍ 59.40, 70.29 ശതമാനം എന്നിങ്ങനെയാണ് പോളിംഗ് നിരക്ക് രേഖപ്പെടുത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :