ക്യൂ തെറ്റിച്ച ചിരഞ്ജീവിക്ക്‌ ശകാരം

ഹൈദരാബാദ്‌| VISHNU.NL| Last Modified ബുധന്‍, 30 ഏപ്രില്‍ 2014 (12:10 IST)
നടനും രാഷ്ട്രീയക്കാരനുമായതുകൊണ്ട് തനിക്കെന്തൊ പരിഗണന ഉണ്ടെന്ന് തെറ്റിദ്ധരിച്ച് വോട്ട് ചെയ്യാന്‍ ഓടിയെത്തിയ ചിരഞീവിയെ വോട്ടര്‍മാര്‍ മര്യാദ പഠിപ്പിച്ചു.

ക്യൂ തെറ്റിച്ച്‌ വോട്ട്‌ ചെയ്യാന്‍ ശ്രമിച്ചതിനാണ്
സ്ഥാനാര്‍ഥികൂടിയായ
ചിരഞ്ജീവിക്ക്‌ വോട്ടര്‍മാരുടെ ശകാരം കേള്‍ക്കേണ്ടി വന്നത്. രാവിലെ പോളിംഗ്‌ സ്റ്റേഷനില്‍ എത്തിയ ചിരഞ്ജീവി ക്യൂ നിന്ന നിരവധി പേരെ പരിഗണിക്കാതെ നേരിട്ട്‌ വോട്ട്‌ ചെയ്യാന്‍ കയറിയതാണ്‌ വോട്ടര്‍മാരെ ചൊടിപ്പിച്ചത്‌.

താങ്കള്‍ക്ക് പ്രത്യേക പരിഗണന വല്ലതും താങ്കള്‍ക്കുണ്ടോ എന്ന്‌ വോട്ടര്‍മാരില്‍ ഒരാള്‍ ചോദിച്ചു. അതൊടെ കൂടുതല്‍ നാണംകെടാന്‍ നില്‍ക്കാതെ ക്യൂ നിന്ന്‌ വോട്ട്‌ ചെയ്ത്‌ താരം മടങ്ങുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :