താടി വേണ്ട, പോലീസിന് വേണ്ടത് മതേതരമുഖമെന്ന് അലഹബാദ് ‌ഹൈക്കോടതി

അഭിറാം മനോഹർ| Last Modified ചൊവ്വ, 24 ഓഗസ്റ്റ് 2021 (14:33 IST)
പ്രകാരം താടി വളർത്താൻ തനിക്ക് മൗലികാവകാശമുണ്ടെന്നും അതിന് അനുവാദം നൽകണമെന്നും ആവശ്യപ്പെട്ട് യു‌പിയിൽ പോലീസ് ഉദ്യോഗസ്ഥൻ സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. രാജ്യത്തെ അച്ചടക്കമുള്ള സേനയുടെ ഭാഗമായതിനാൽ സേനയുടെ നിർദേശങ്ങൾ പാലിക്കണമെന്നും രാജ്യസുരക്ഷയുടെ കാവലാളായ പോലീസിന് മതേതരമുഖമാണ് ഉണ്ടാവേണ്ടതെന്നും കോടതി പറഞ്ഞു.

അയോദ്ധ്യ പൊലീസ് സ്റ്റേഷനിലെ മുഹമ്മദ് ഫർമാനാണ് ഹർജിക്കാരൻ. താടി വടിക്കാൻ വിമുഖത കാട്ടിയതിനെ തുടർന്ന് കഴിഞ്ഞവർഷം നവംബർ 5ന് ഇദ്ദേഹത്തെ ഡിജിപി സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇതിനെതിരെയാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. 1985 ലെ ബിജോയ് ഇമ്മനുവേൽ - കേരളാ സ്റ്റേറ്റ് കേസിൽ അഭിപ്രായ സ്വാതന്ത്ര്യം, മതേതരത്വം എന്നിവ അവകാശങ്ങളാണെന്ന് സുപ്രീം കോടതി തന്നെ വിധിച്ചിട്ടുള്ള വിവരം ഹർജിക്കാരൻ ചൂണ്ടികാട്ടി. എന്നാൽ ഈ വാദവും ഹൈക്കോടതി തള്ളി.

കോട്ടയം ജില്ലയിലെ ഒരു വിദ്യാലയത്തിൽ, ദേശീയഗാനം പാടാത്തതിന്റെ പേരിൽ പുറത്താക്കപ്പെട്ട വിദ്യാർത്ഥികളെ തിരിച്ചെടുക്കാൻ വിധിച്ച കേസാണ് ബിജോയ് ഇമ്മനുവേൽ - കേരളാ സ്റ്റേറ്റ് കേസ്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :