ചവറുകൂനയില്‍ ഉപേക്ഷിച്ച പിഞ്ചുകുഞ്ഞിനെ പന്നികള്‍ ഭക്ഷിച്ചു

 പന്നി , ചവറുകൂന , പൊലീസ് , ആശുപത്രി , കുട്ടിയെ പന്നി തിന്നു
വാറങ്കല്‍| jibin| Last Modified വെള്ളി, 1 ജനുവരി 2016 (17:10 IST)
ചവറുകൂനയില്‍ ഉപേക്ഷിച്ച പിഞ്ചുകുഞ്ഞിനെ പന്നികള്‍ ഭക്ഷിച്ചു. തെലുങ്കാനയിലെ വാറങ്കലിലാണ് സംഭവം. വ്യാഴാഴ്ച ചില പ്രദേശവാസികളാണു പന്നികള്‍ മൃതദേഹത്തിനായി പിടിവലി നടത്തുന്നത് കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ പൊലീസാണു ജനിച്ച് അധികം ദിവസമാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹമാണെന്നു സ്ഥിരീകരിച്ചത്.

പെണ്‍കുഞ്ഞിനെ ഇഷ്ടമല്ലാത്തതിന്റെ പേരില്‍ അമ്മതന്നെയായിരിക്കാം കുട്ടിയെ ഉപേക്ഷിച്ചതെന്ന നിഗമനത്തിലാണു പൊലീസ്. കുട്ടിയെ പ്ലാസ്‌റ്റിക് ബാഗിലാക്കിയാണു മാലിന്യക്കുമ്പാരത്തില്‍ എറിഞ്ഞതെന്നു പൊലീസ് പറഞ്ഞു. ഇവിടെ അലഞ്ഞുതിരിഞ്ഞിരുന്ന പന്നികളാണു കുട്ടിയെ ഭക്ഷിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :